കണ്ണൂര്‍: കീഴാറ്റൂരിലെ വയല്‍ക്കിളികളെ നേരിടാന്‍ സി.പി.എം സമരപ്പന്തലിലേക്ക്. ശനിയാഴ്ച തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരിലേക്ക് പ്രകടനം നടത്തും. നാടിന് കാവല്‍ എന്ന പേരില്‍ എം വി ഗോവിന്ദന്റെ നേതൃത്വത്തിലാണ് സമരം. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയിലെ സിപിഐഎം പ്രവര്‍ത്തകരാണ് സമരം നടത്തുക.
കീഴാറ്റൂരില്‍ സമരപ്പന്തല്‍ നിര്‍മ്മിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയശേഷം സിപിഐഎമ്മും പന്തല്‍ കെട്ടും. കീഴാറ്റൂര്‍ സംരക്ഷണ ജനകീയ സമിതി രൂപീകരിക്കും. കീഴാറ്റൂര്‍ കാവല്‍പ്പുര എന്ന പേരിലായിരിക്കും സമരം.
Post Your Comments