അലുമിനിയം ഫോയിലില്‍ ഭക്ഷണം കഴിയ്ക്കുന്നവര്‍ക്ക് മുന്നറിയിപ്പ് . പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ അലുമിനിയം ഫോയില്‍ അലുമിനിയം കൊണ്ടാണ് ഉണ്ടാക്കിയിരിക്കുന്നത്. അതിന് പ്രകാശത്തെയും ഓക്‌സിജനെയും തടയാനുള്ള കഴിവുണ്ട്. കൂടാതെ ഇതിനു പ്രതിഫലന ശേഷിയും ഉണ്ട്. ചൂട് നഷ്ടപ്പെടാതിരിക്കാനും. ഭക്ഷണത്തിന്റെ രുചിയും ഗുണവും നഷ്ടപ്പെടാതെ സൂക്ഷിക്കാനും ഈ ഗുണം സഹായിക്കുന്നു. വേഗം കേടുവരുന്ന ഭക്ഷണം പൊതിയാനും പാലുല്‍പ്പന്നങ്ങള്‍ ദീര്‍ഘകാലം കേടുകൂടാതെ വയ്ക്കാനും അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നു.
ഭക്ഷണം ചൂടോടെ നിലനിര്‍ത്താന്‍ അലുമിനിയം ഫോയില്‍ സഹായിക്കുന്നു. എന്നാല്‍ ഭക്ഷണം നേരിട്ട്് ഇതില്‍ പൊതിയുന്നതുകൊണ്ട് പ്രയോജനം ലഭിക്കില്ല. അലുമിനിയം ഫോയില്‍ ഭക്ഷണവുമായി നേരിട്ട് സമ്പര്‍ക്കം വരാതെ ഒന്നോ രണ്ടോ ബട്ടര്‍ പേപ്പര്‍ കൊണ്ട് പൊതിഞ്ഞ ശേഷം വേണം അലുമിനിയം ഫോയില്‍ കൊണ്ട് പൊതിയാന്‍. ഇത് ഭക്ഷണത്തിന്റെ പുതുമ നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കും.
അലുമിനിയം ഫോയില്‍ ചൂടിനെ കടത്തി വിടാത്തതിനാല്‍ പ്രയോജനകരമാണ്. അലുമിനിയം ഫോയില്‍ കൊണ്ടു പൊതിഞ്ഞ ഭക്ഷണം, ഫൈബര്‍ ഗ്ലാസിന്റെയോ സെറാമിക്കിന്റെയോ ചോറ്റുപാത്രങ്ങളില്‍ വയ്ക്കാം.
ഭക്ഷണം കുറച്ചു സമയത്തേക്ക് ചൂടാറാതെയിരിക്കാന്‍ അലുമിനിയം ഫോയില്‍ ഉപയോഗിക്കാം എന്നാല്‍ കൂടുതല്‍ സമയം ഇതില്‍ പൊതിഞ്ഞു സൂക്ഷിക്കുന്നത്. ദോഷകരമാണ്. മൂന്നോ നാലോ മണിക്കൂര്‍ കഴിയുമ്പോള്‍ (കാലാവസ്ഥയും അന്തരീക്ഷ താപനിലയും അനുസരിച്ച്) ബാക്ടീരിയ പെരുകാന്‍ സാധ്യതയുണ്ട്. ഇത് ഛര്‍ദിക്കും ഭക്ഷ്യ വിഷബാധയ്ക്കും കാരണമാകാം.മസ്ലിന്‍ തുണി, ഫുഡ് ഗ്രേഡ്, ബ്രൗണ്‍ പേപ്പര്‍, ബട്ടര്‍ പേപ്പര്‍ ഇവയെല്ലാം ഭക്ഷണം പൊതിയാന്‍ ഉപയോഗിക്കാം. അലുമിനിയം ഫോയില്‍ ഈര്‍പ്പത്തെയും ഗന്ധത്തെയും പുറത്തു വിടാതെ ഭക്ഷണം പുതുമയോടെ നിലനിര്‍ത്തും. എങ്കിലും ചൂടും അമ്ലസ്വഭാവ (acidic) മുള്ളതുമായ ഭക്ഷണം അലുമിനിയം ഫോയിലില്‍ പൊതിയരുത്. കാരണം അലുമിനിയം ഭക്ഷണത്തിലേക്ക് അരിച്ചിറങ്ങും.
വീട്ടിലുണ്ടാക്കിയ ഭക്ഷണം പൊതിയാന്‍ വാഴയില തന്നെ മികച്ചത്. അതില്ലാത്തവര്‍ സ്റ്റീല്‍ ടിഫിന്‍ ബോക്‌സ് ഉപയോഗിക്കുക. അലുമിനിയം ഫോയില്‍ ഉപയോഗിക്കുന്നവര്‍ അവ ശ്രദ്ധയോടെയും കരുതലോടെയും മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കുമല്ലോ?
Post Your Comments