കോട്ടയം: സി.പി.എമ്മിനും സര്‍ക്കാരിനും മുന്നറിയിപ്പുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ ജയശങ്കര്‍.ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ വിമർശനം. വയല്‍ക്കിളികളുടെ സമരത്തെ അമര്‍ച്ച ചെയ്യാന്‍ ചെയ്യുന്ന കീഴാറ്റൂര്‍ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവര്‍ത്തിക്കുമെന്ന് ജയശങ്കര്‍ പറയുന്നു.
എല്‍.ഡി.എഫ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ് കീഴാറ്റൂരില്‍ വയല്‍ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാര്‍. ഇതിൽ അമേരിക്കന്‍ ചാരസംഘടനയുടെ കറുത്ത കൈകളും ഉണ്ട്. കേരളത്തില്‍ വികസനം തടസ്സപ്പെടണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാര്‍ക്കുള്ളതെന്നും സമരത്തെ നേരിടുന്ന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് ജയശങ്കര്‍ പറയുന്നു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
‘‘വയൽക്കിളികളല്ല, വയൽ കഴുകന്മാർ!
വികസന വിരുദ്ധർ!!
കൊഞ്ഞാണന്മാർ!!!
കീഴാറ്റൂരിൽ വയൽ നികത്തലിനെതിരെ സമരം ചെയ്യുന്ന പഹയന്മാർ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്ന മാവോയിസ്റ്റുകളാണ്. അമേരിക്കൻ ചാരസംഘടനയുടെ കറുത്ത കൈകളും ഇതിലുണ്ട്. കേരളത്തിൻ്റെ വികസനം തടസ്സപ്പെടുത്തണമെന്ന ആഗോള സാമ്രാജ്യത്വ അജണ്ടയാണ് സമരക്കാർക്കുളളത്.
ഇത്തരം സമരങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്നു സിപിഐ (എം)നെ ആരും പഠിപ്പിക്കേണ്ട. വയലിലെ ജോലിക്ക് വരമ്പത്തു കൂലി.
കീഴാറ്റൂർ പാടത്ത് സിംഗൂരും നന്ദിഗ്രാമും ആവർത്തിക്കും. പറഞ്ഞില്ലെന്നു വേണ്ടാ’
Post Your Comments