റിയാദ്: സ്ത്രീകളുടെ വസ്ത്രധാരണം സംബന്ധിച്ച് തന്റെ രാജ്യം പുലര്‍ത്തിപ്പോന്ന യാഥാസ്ഥിതിക രീതികള്‍ മാറ്റണമെന്ന അഭിപ്രായവുമായി സൗദി കീരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍. അമേരിക്കന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മാന്യമെന്ന് തോന്നുന്ന ഏത് വസ്ത്രവും രാജ്യത്തെ സ്ത്രീകള്‍ക്ക് ധരിക്കാം. അത് അവർക്ക് തന്നെ തിരഞ്ഞെടുക്കാവുന്നതാണ്. രാജ്യത്ത് സ്ത്രീപുരുഷ വിവേചനമുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഐ എസ് ഭീകരരുടെ തടവറയില്‍ നിന്ന് രക്ഷപ്പെട്ട ഏക ഇന്ത്യന്‍ തൊഴിലാളിയുടെ വെളിപ്പെടുത്തൽ രക്തം ഉറയുന്നത്
സൗദി ഭരാണാധികാരിയായ സല്‍മാന്‍ രാജകുമാരന്റെ മകനായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാന്‍, കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട് അധികാരമേറ്റശേഷം നിരവധി മാറ്റങ്ങളാണ് രാജ്യത്ത് നടന്നിരിക്കുന്നത്. ഡ്രൈവിംഗ് ലൈസന്‍സിന് സ്ത്രീകള്‍ക്ക് അനുമതി, പുരുഷന്റെ സാന്നിധ്യമില്ലാതെ സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യം തുടങ്ങിയവ ഇതിന് തുടക്കം കുറിച്ച മാറ്റങ്ങൾ ആയിരുന്നു.
Post Your Comments