Latest NewsCinemaNews

മീടു ഹാഷ്ടാഗില്‍ നടി മഹിറ ഖാനും പറയാനുണ്ട്

2017ലാണ് മീടു ഹാഷ്ടാഗ് കാംപൈന്‍ ആരംഭിക്കുന്നത്. തങ്ങള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് ആരംഭിച്ചതാണ് മീടൂ ഹാഷ്ടാഗ്. മീടു ഹാഷ്ടാഗില്‍ ഏറ്റവും ഒടുവിലായി പാക്കിസ്ഥാന്‍ നടി മഹിറ ഖാന്റെ വെളിപ്പെടുത്തലാണ് ഉണ്ടായിരിക്കുന്നത്.

എല്ലാ സ്ത്രീകളെയും പോലെ തനിക്കും മീടു കഥ പറയുവാനുണ്ട്. എന്നാല്‍ വ്യക്തിപരമായ കാര്യങ്ങള്‍ തുറന്നു പറയുന്നത് അത് അവര്‍ക്ക് വേണ്ടപ്പോഴാണ്. അല്ലാതെ ഒരു കാംപൈന്‍ ഉണ്ടാകുമ്പോഴോ മറ്റുള്ളവര്‍ പറയുമ്പോഴോ അല്ലെന്ന് താരം വ്യക്തമാക്കി.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ വെര്‍ണയ്ക്ക് പാക്കിസ്ഥാന്‍ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കാത്ത സാഹചര്യത്തിലാണ് വെളിപ്പെടുത്തല്‍. റിലീസിന് മണിക്കൂറുകള്‍ക്ക് മുമ്പായിരുന്നു ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടത്.

ഒരു ചെറിയ വിഭാഗത്തിന്റെ താത്പര്യ പുറത്താണ് ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചത്. എന്നാല്‍ തങ്ങളെ പിന്തുണയ്ക്കുന്ന വലിയൊരു വിഭാഗമുണ്ട് ഇതാണ് തന്റെ ശക്തിയെന്നും മഹിറ ഖാന്‍ പറഞ്ഞു. ഗാര്‍ഡിയന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

 

shortlink

Post Your Comments


Back to top button