Latest NewsIndiaNews

കോൺഗ്രസിന്റെ സോഷ്യൽ മീഡിയ പുലി രമ്യയുടെ ‘അമ്മ വിലപേശലുമായി രംഗത്ത്

ബംഗളൂരു: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ്​ ലഭിച്ചില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന്​ കോണ്‍ഗ്രസ്​ നേതാവ്​​ രമ്യ ദിവ്യസ്​പന്ദനയുടെ മാതാവ്​. പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ചുമതല മാത്രമുള്ള രമ്യക്ക്​ അനുയോജ്യമായ പദവി നല്‍കണമെന്ന ആവശ്യവും അവര്‍ ഉന്നയിച്ചിട്ടുണ്ട്​. മാണ്ഡ്യ നിയമസഭാ മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാക്കണമെന്നാണ്​ രമ്യയുടെ മാതാവ്​ രഞ്​ജിത ആവശ്യപ്പെട്ടിരിക്കുന്നത്​.

പാര്‍ട്ടി ടിക്കറ്റ്​ ലഭിച്ചില്ലെങ്കില്‍ മാണ്ഡ്യയില്‍ തന്നെ സ്വതന്ത്ര്യ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും 28 വര്‍ഷമായി പാര്‍ട്ടിക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ്​ താനെന്നും രഞ്​ജിത പറഞ്ഞു. രമ്യക്ക്​ പാര്‍ട്ടി സോഷ്യല്‍ മീഡിയ ചുമതല നല്‍കിയിട്ടു​ണ്ട്​. എന്നാല്‍ മാണ്ഡ്യയിലെ ജനങ്ങളുമായി ഇടപെട്ട്​ പ്രവര്‍ത്തിക്കുന്നതിന്​ മെച്ചപ്പെട്ട പദവി നല്‍കണം- രഞ്​ജിത പറഞ്ഞു.

രഞ്​ജിത കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ്​.എം കൃഷ്​ണയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. എസ്​.എം കൃഷ്​ണ കോണ്‍ഗ്രസ്​ വിട്ട്​ ബി.ജെ.പിയില്‍ ചേര്‍ന്നെങ്കിലും രഞ്​ജിതയും രമ്യയും കോണ്‍ഗ്രസില്‍ തുടരുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button