KeralaLatest NewsNews

കൊച്ചി കൊണ്ടുപോയത് തിരിച്ച് തിരുവനന്തപുരത്തിന്റെ കൈകളിലേക്ക് ?

തിരുവനന്തപുരം : ഇന്ത്യ വെസ്റ്റിന്റീസ് ഏകദിനം തിരുവനന്തപുരത്ത് നടത്തിയേക്കും. കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബ് വേദിയായി സര്‍ക്കാര്‍ നിര്‍ദ്ദേശിക്കും. തര്‍ക്കങ്ങളില്ലാതെ മത്സരം നടത്താനാണ് ശ്രമമെന്ന് കായിക മന്ത്രി എസി മൊയ്ദീന്‍ പറഞ്ഞു.

ലോകോത്തര നിലവാരത്തിലുള്ള ഫുട്ബോള്‍ സ്റ്റേഡിയമായ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം ക്രിക്കറ്റിനായി വെട്ടിപ്പൊളിക്കുന്നത് അംഗീകരിക്കാന്‍ ആവില്ലെന്ന് ഫുട്ബോള്‍ പ്രേമികള്‍ സൂചിപ്പിച്ചു.

ക്രിക്കറ്റിനായി തയ്യാറാക്കിയിട്ടുള്ള തിരുവനന്തപുരത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തെ തഴഞ്ഞ് കൊച്ചിയിലെ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് സംഘടിപ്പിക്കുന്നത് നീതീകരിക്കാനാവില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ക്ക് ഫലം കണ്ടിരിക്കുകയാണെന്നാണ് ആരാധകരുടെ നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button