നിധി കിട്ടുന്നതിനായി നരബലി നടത്തിയതായി റിപ്പോർട്ട്. കര്‍ണാടകയിലെ ഷിമോഗയിൽ ആണ് നരബലി നടന്നതായി റിപ്പോർട്ടുള്ളത്. ഷിമോഗയില്‍ ശിക്കാരിപുലയ്ക്കടുത്ത അഞ്ചാനപുരയില് നിധി കണ്ടെത്തുവാന്‍ വേണ്ടി നരബലി നടന്നതായാണ് വിവരങ്ങൾ. കര്‍ഷകനായ ശേഷനായിക് എന്ന 65 കാരനാണ് നരബലിക്ക് വിധേയനായത്. സംഭവത്തില്‍ പ്രദേശത്തെ ക്ഷേത്രത്തിലെ പൂജാരി അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ശേഖരപ്പ, രങ്കപ്പ, മഞ്ചുനാഥ, ഘോഷ് പീര്‍ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
അഞ്ചനപുര ഹൊണ്ണെമാരദെ ക്ഷേത്രത്തിന് സമീപം നിധിയുണ്ടെന്നും അത് ലഭിക്കണമെങ്കില്‍ മനുഷ്യക്കുരുതി നടത്തണമെന്നും ഇയാള്‍ പറയുകയായിരുന്നു. മാര്‍ച്ച് ഏഴിന് കര്‍ഷകന്റെ ശരീരം തല അറുത്തു മാറ്റിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇയാളുടെ മകന് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ പ്രതികൾ പിടിയിലാവുകയായിരുന്നു.
Post Your Comments