USALatest News

ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പിനെ കണ്ടെത്തി

ടെല്‍ഹൈസി : ഇരട്ടത്തലയും ഹൃദയവുമുള്ള പാമ്പ് ഫ്ലോറിഡയിലെ ഒരു മൃഗാശുപത്രിയില്‍ നിരീക്ഷണത്തില്‍. പാമ്പുപിടുത്തക്കാരാണ് മലമ്പാമ്പ് വിഭാഗത്തില്‍പെട്ട രണ്ടാഴ്ച പ്രായമുള്ള ഈ പാമ്പിനെ ആശുപത്രിയില്‍ ഏൽപ്പിക്കുന്നത്. രണ്ട് തല അപൂര്‍വ്വമായി സംഭവിക്കാവുന്ന പ്രതിഭാസമാണെങ്കിലും വിശദമായ പരിശോധനയിൽ കണ്ടെത്തിയ ഇരട്ട ഹൃദയമാണ് ഡോക്ടര്‍മാരെ ഞെട്ടിച്ചത്. രണ്ട് ഹൃദയത്തിലും രക്ത പര്യയന വ്യവസ്ഥ പ്രവര്‍ത്തിക്കുന്നതിനാൽ ഒരു പുറം പാളിക്കുള്ളില്‍ രണ്ട് പാമ്പുകള്‍ ചേര്‍ന്നിരിക്കുകയാണെന്ന നിഗമനത്തിലാണ് ഡോക്ടർമാർ എത്തി നില്‍ക്കുന്നത്.

ALSO READ ;വീ​ണ്ടും സ്കൂ​ളി​ൽ വെ​ടി​വ​യ്പ്

വ്യത്യസ്ഥ ദഹന വ്യവസ്ഥ ഉണ്ടെങ്കിലും വൃക്കയടക്കമുള്ള അവയവങ്ങള്‍ ഇവ പരസ്പരം പങ്ക് വെയ്ക്കുന്നു. അതിനാൽ തന്നെ ഈ പാമ്പ് അധിക കാലം ജീവിക്കില്ല എന്നും പറയുന്നു. ആന്തരിക അവയവങ്ങളുടെ തകരാറുകളോ ഭക്ഷണം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന സംഘര്‍ഷമോ ഇതിന് കാരണമാകാം. എന്നാല്‍ അടുത്തിടെ ഒരു എലിയെ ഭക്ഷണമായി നല്‍കി. ഉടനെ   പാമ്പിന്റെ ആദ്യ തല   ഇതിനെ പിടികൂടി കഴിക്കാന്‍ ആരംഭിച്ചപ്പോൾ രണ്ടാമത്തെ തല പ്രശ്നമുണ്ടാക്കിയില്ലെന്നതു അത്ഭുതപ്പെടുത്തിയതായും ഡോക്ടര്‍മാർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button