Latest NewsNewsIndia

മദ്യം വീണ്ടും കൊലയാളി, അഞ്ച് വയസുകാരിയെ പിതാവ് ചാക്കില്‍ കെട്ടി ചുട്ടുകൊന്നു

ആഗ്ര: മദ്യം മനുഷ്യനെ മൃഗമാക്കുമെന്ന് പറയാറുണ്ട്. ഇത്തരം ഒരു സംഭവമാണ് വീണ്ടും റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യത്തിന് അടിമയായ പിതാവ് അഞ്ച് വയസുള്ള കുഞ്ഞിനെ ചുട്ടുകൊന്നു. തിങ്കളാഴ്ച രാവിലെ കസ്ഗഞ്ച് ജില്ലയിലാണ് സംഭവം. കുട്ടിയും പിതാവും മാത്രം വീട്ടില്‍ ഉള്ളപ്പോളായിരുന്നു സംഭവം.

മൂന്ന് പെണ്‍മക്കള്‍ ഉള്‍പ്പെടെ അഞ്ച് കുട്ടികളുള്ള 32 കാരനായ മഹിപാല്‍ സിംഗാണ് തന്റെ അഞ്ച് വയസുകാരി മകളായ സോമവതിയെ കൊലപ്പെടുത്തിയത്. സംഭവസമയം മറ്റുകുട്ടികള്‍ സ്‌കൂളിലും മഹിപാലിന്റെ ഭാര്യ അടുത്തുള്ള വയലിലുമായിരുന്നു.

സ്ഥിരം മദ്യപാനിയായ ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്തിനെന്ന് വ്യക്തമല്ലെന്ന് പോലീസ് പറയുന്നു. കുട്ടിയെ ചാക്കില്‍ കയറ്റി കെട്ടിയ ശേഷം മണ്ണെണ്ണ ഒഴിച്ച് തീ വയ്ക്കുകയായിരുന്നു. വയലില്‍ നിന്ന് ഭാര്യ തിരികെ എത്തിയപ്പോള്‍ കാണുന്നത് ചുട്ട് കൊന്ന നിലയില്‍ മകളുടെ മൃതദേഹവും സമീപം പൊള്ളി കൈയ്യുമായി നില്‍ക്കുന്ന ഭര്‍ത്താവിനെയുമാണ്.

തുടര്‍ന്ന് മഹിപാലിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button