Latest NewsKeralaNews

ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടിക: സ്ഥാനം ഋഷിരാജ് സിങ്ങിന്

തിരുവനന്തപുരം: ജേക്കബ് തോമസിനെയും ബെഹ്റയെയും തള്ളി കേന്ദ്ര ഡയറക്ടർ ജനറൽ പട്ടികയില്‍ സ്ഥാനം ഋഷിരാജ് സിങ്ങിന്. ആദ്യ പട്ടികയിലെ 10 പേർക്കും കേന്ദ്രത്തിൽ ഡയറക്ടർ ജനറൽ തസ്തികയിലോ, തത്തുല്യ തസ്തികകളിലോ നിയമിക്കപ്പെടാൻ അർഹതയുണ്ട്. പട്ടികയിൽ അഞ്ചാമനാണു സിങ്. രണ്ടാമത്തെ പട്ടികയിൽ നാലാം സ്ഥാനക്കാരനാണു ബെഹ്റ. ജേക്കബ് തോമസിനെ രണ്ടിലും ഉൾപ്പെടുത്തിയില്ല. ഈ പട്ടികയിലുള്ളവർ ഡയറക്ടർ ജനറലിന്റെ തത്തുല്യ തസ്തികകളിൽ നിയമിക്കപ്പെടാൻ അർഹരെന്നാണ് ഉത്തരവിൽ പറയുന്നത് .

കേന്ദ്രത്തിൽ സ്പെഷൽ സെക്രട്ടറി, മറ്റേതെങ്കിലും കേന്ദ്ര തസ്തിക ഡയറക്ടർ ജനറലിന്റെ പദവിയിലേക്ക് ഉയർത്തിയവ എന്നിവയിൽ ഈ പട്ടികയിലുള്ളവർക്കു നിയമനം ലഭിക്കും. മെറിറ്റും സീനിയോറിറ്റിയും പരിശോധിച്ചാണു പട്ടിക തയാറാക്കുന്നത്. സർവീസിലുടനീളമുള്ള വാർഷിക കോൺഫിഡൻഷ്യൽ റിപ്പോർട്ടും പരിശോധിക്കും. സിആർപിഎഫ്, ബിഎസ്എഫ്, ഇന്റലിജൻസ് ബ്യൂറോ, റോ, ദേശീയ അന്വേഷണ ഏജൻസി, സിബിഐ തുടങ്ങിയവയിൽ ഡയറക്ടർ ജനറലിനെ നിയമിക്കുന്നത് ഈ പട്ടികയിൽനിന്നാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button