മുണ്ടക്കയം: അയല്‍വാസിയായ യുവതിയെ വിവാഹം കഴിച്ചുനല്കിയില്ല. ഇതിൽ പ്രതിഷേധിച്ച് രണ്ടംഗസംഘം വീടാക്രമിക്കുകയും തുടർന്ന് ഒളിവില്‍ പോകുകയും ചെയ്തു. ഒടുവിൽ ഇവർ കോടതിയില്‍ കീഴടങ്ങിയിരിക്കുകയാണ്. കാഞ്ഞിരപ്പളളി കോടതിയില്‍ ഹാജരായി റിമാന്‍ഡിലായത് മാത്തുമല പുതുപ്പറമ്പില്‍ സുനില്‍ (28), സഹോദരി ഭര്‍ത്താവ് രാജേഷ് (32) എന്നവരാണ്.
read also: നടുറോഡില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
സംഭവം നടന്നത് രാണ്ടാഴ്ചമുമ്പ് കൂട്ടിക്കല്‍ മാത്തുമലയില്‍ വച്ചായിരുന്നു. മണല്‍പ്പാറയില്‍ വിജയന് (49), ഭാര്യ രാധാമണി (48), മകള്‍ അഞ്ചുമോള്‍ (20), മകന് അരുണ്‍ (26), അരുണിന്റെ ഭാര്യ വിജി (25), മക്കളായ ആരുഷ് (രണ്ട്), അരുണിമ (അഞ്ച്), അയല്‍വാസി പ്ലാത്തോട്ടം സുസമ്മ (55), മകള്‍ രമ്യാ (26), രമ്യയുടെ ഭര്‍ത്താവ് ദീപു (32)എന്നിവര്‍ക്ക് രാത്രി 11.30ഓടെയുണ്ടായ അക്രമണത്തില്‍ പരിക്കേറ്റിരുന്നു. വിജയന്റെ മകളെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ സുനിൽ വിവാഹം കഴിച്ചുനല്കണമെന്നയാവശ്യം ഉന്നയിച്ചിരുന്നു. ഇത് വിജയൻ തിരസ്കരിക്കുകയായിരുന്നു.
തുടർന്ന് രാത്രി സുനിലും സഹോദരി ഭര്‍ത്താവ് രാജേഷും ചേര്‍ന്നു വിജയന്റെ വീട്ടിലെത്തി വിളിച്ചുണര്‍ത്തി വീണ്ടും വിവാഹ അഭ്യര്‍ത്ഥന നടത്തി. പക്ഷെ വിജയന് സമ്മതിച്ചില്ല. ഇതോടെ അക്രമാസക്തരായ രണ്ടംഗസംഘം വിജയന്റെ വീടു കരിങ്കല്‍ ഉപയോഗിച്ചു തകര്‍ക്കുകയായിരുന്നു.
വീടിനുളളില്‍ പ്രവേശിച്ച സംഘം വീട്ടുകാര്‍ക്കു നേരെ അക്രമം നടത്തുകയും വീട്ടുപകരണങ്ങളും വീടും പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. തുടര്‍ന്നു വീട്ടുകാര്‍ കുഞ്ഞുങ്ങളുമായി ഓടി സമീപത്തെ സൂസമ്മയുടെ വീട്ടില്‍ അഭയം തേടിയെങ്കിലും ഇവർക്ക് നേരേയും അക്രമണം ഉണ്ടായി.
Post Your Comments