Latest NewsNewsIndia

ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാഹനങ്ങൾ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വാഹനങ്ങളും ഇനി ഉടമകളുടെ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കാനൊരുങ്ങുന്നു. ഹൈവേ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നടപടി. ഇതിനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഹൈവേ സുരക്ഷാ സമിതി ആരംഭിച്ചു. അതത് ഉടമകളുടെ ആധാറുമായി വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നമ്പർ ഇനി ബന്ധിപ്പിക്കേണ്ടി വരും.

read also: ആധാറും വോട്ടര്‍ ഐഡി കാര്‍ഡും ബന്ധിപ്പിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുന്നത് ഹൈവേകളില്‍ വര്‍ധിച്ചുവരുന്ന ആക്രമണങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, മോഷണം, വാഹനാപകടങ്ങള്‍ എന്നിവ തടയുന്നതിനാണ്. നേരിട്ടുള്ള ഒരു ശുപാര്‍ശ സമിതി രജിസ്‌ട്രേഷന്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ നല്‍കിയിട്ടില്ല. കേന്ദ്ര തലത്തില്‍ ഒരു പ്രത്യേക സിആര്‍ബി ഗ്രൂപ്പ് രൂപികരിച്ച് അതിന് കീഴില്‍ രാജ്യവ്യാപകമായി ആധാറുമായി ബന്ധിപ്പിച്ച വാഹന വിവരങ്ങള്‍ ശേഖരിച്ചവയ്ക്കാനാണ് സമിതി നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button