ഭോപ്പാൽ: ഈ ഗ്രാമത്തിൽ വേശ്യാവൃത്തി ഒരു തെറ്റല്ല. കാലങ്ങളായി പിന്തുടർന്ന് വരുന്ന സംസ്‌കാരമാണ്. കുടുംബത്തിലെ പുരുഷന്മാർ ജോലിക്ക് പോകാറില്ല. പകരം കുടുംബത്തിലെ സ്ത്രീകളെ വേശ്യാവൃത്തിക്ക് അയക്കും. മദ്ധ്യപ്രദേശിലെ നീമുഞ്ച് ജില്ലയോട് ചേർന്നുള്ള രത്‌ലം മാൻഡ്‌സുമർ മേഖലയിലാണ് സംഭവം. മദ്ധ്യപ്രദേശിലെ ബഞ്ചാര സമൂഹമാണ് ഇവിടെ വസിക്കുന്നത്. ഒരു പെൺകുഞ്ഞ് പിറന്നാൾ അവർക്ക് അത് ആഘോഷമാണ്, കാരണം മറ്റൊന്നുമല്ല. ഒരു പെൺകുഞ്ഞ് പിറന്നുവെന്നാൽ കുടുംബത്തിന് ഒരു വരുമാന മാർഗം കൂടിയായി എന്നാണ്.ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. കാലങ്ങളായി ഈ ഗ്രാമം ഇങ്ങനെയാണ്.
കഞ്ചാവ് കൃഷിക്കും പേരുകേട്ട പ്രദേശമാണ് രത്‌ലം മാൻഡ്‌സുമർ മേഖല. എഴുപത്തഞ്ചോളം ഗ്രാമങ്ങളിലായി പരന്നു കിടക്കുന്ന സമൂഹമാണ് ബഞ്ചാരകളുടേത്. ഇരുപത്തി മൂന്നായിരത്തിലധികമാണ് ഇവരുടെ ജനസംഖ്യ. ഇതിൽ 65 ശതമാനവും സ്ത്രീകളാണ് . സ്ത്രീകളെ അന്യ ഗ്രാമങ്ങളിൽ നിന്ന് ഇവർ വിലയ്ക്ക് വാങ്ങുന്നതും പതിവാണ്. 2000 മുതൽ 10000 എന്ന നിരക്കിൽ പണം നൽകിയാണ് പെൺകുട്ടികളെ വാങ്ങുന്നത്. കൂടുതൽ വരുമാനം ഉണ്ടാക്കുന്നതിനായിയാണിത്.
also read:കുവൈറ്റില്‍ വേശ്യാവൃത്തി നടത്തിയ പ്രവാസി വനിതകള്‍ പിടിയില്‍
മേഖലയിലെ സാമൂഹിക പ്രവർത്തകനായ ആകാശ് ചൗഹാനെന്ന വ്യക്തിയാണ് ഞെട്ടിക്കുന്ന ഈ വിവങ്ങൾ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. കാലാകാലങ്ങളായി തുരടർന്ന് വരുന്ന അംഗീകരിക്കാനാകാത്ത ഈ സംസ്‌കാരത്തിന് പോലീസ് പോലും മൗനസമ്മതം നൽകുന്നുവെന്നും ആകാശ് ചൗഹാൻ പറഞ്ഞു.
Post Your Comments