യുഎഇ: സുഹൃത്തിന്റെ മൃതദേഹം ഒളിപ്പിച്ച കേസില്‍ പിടിയിലായ മൂന്ന് വിദ്യാര്‍ത്ഥികളെ കുറ്റ വിമുക്തരാക്കി. അമിത അളവില്‍ ഹെറോയിന്‍ ഉള്ളില്‍ ചെന്നാണ് മരണം. 19 വയസ് പ്രായമുള്ള രണ്ട് പേരും 18 വയസുള്ള ഒരാളെയുമായിരുന്നു സംഭവത്തില്‍ പിടിയിലായത്. 2017 ഓഗസ്റ്റ് 31നാണ് കേസിന് ആസ്പതമായ സംഭവങ്ങള്‍ നടക്കുന്നത്.
കാറില്‍ മൃതദേഹം എടുത്തിട്ട് ആളൊഴിഞ്ഞ പ്രദേശത്ത് പ്രതികള്‍ ഉപേക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ സീറ്റില്‍ മൃതദേഹം ഇരുത്തിയാണ് ഇവര്‍ കാര്‍ ഉപേക്ഷിച്ചത്. എന്നാല്‍ മൃതദേഹം ഒളിപ്പിച്ചതില്‍ കുറ്റക്കാരല്ലെന്നാണ് കോടതി വിധിച്ചത്. പ്രതികളില്‍ ഒരാളെ മയക്ക്മരുന്ന് ഉപയോഗത്തിന് ശിക്ഷിച്ചു. കൊല്ലെപ്പട്ട സുഹൃത്തിന് 18കാരനാണ് മയക്ക്മരുന്ന് കുത്തി വെച്ചതെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്.
also read: റോഡില്‍ വെച്ച് വീട്ടമ്മയുടെ ചുണ്ട് കടിച്ചുമുറിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
കുട്ടിയെ കാണാനില്ലെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ അടുത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് സംഭവത്തിന്റെ ചുരുളഴിച്ചത്.
18കാരനാണ് മറ്റുള്ളവരെ വിളിച്ച് തന്റെ സുഹൃത്ത് മരിച്ചു എന്നറിയിച്ചത്. തുടര്‍ന്ന് മറ്റ് രണ്ട് പേരും സ്ഥലത്തെത്തുകയും മയക്കുമരുന്നിന്റെ അമിത ഉപയോഗമാണ് മരണ കാരണം എന്നും മനസിലാക്കി. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ആളൊഴിഞ്ഞ പ്രദേശത്ത് ഉപേക്ഷിക്കുകയായിരുന്നു. ഇതിനിടെ 18കാരന് മയക്കുമരുന്ന് കുത്തിവെച്ച സിറിഞ്ചും മരിച്ച സുഹൃത്തിന്റെ മൊബൈല്‍ ഫോണും നശിപ്പിച്ചു കളഞ്ഞു.
Post Your Comments