Latest NewsKeralaNews

ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിന് രക്ഷകയായത് പോലീസുകാര്‍: സംഭവം ഇങ്ങനെ

തൊടുപുഴ : ക്ഷേത്രത്തിലെ കാണിക്ക ഉരുളിയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിന് രക്ഷകയായത് പോലീസുകാര്‍. ക്ഷേത്രത്തിലെ കാണിക്ക വഞ്ചിയില്‍ നിന്നും 20 രൂപ മോഷ്ടിച്ചതിന് പിടിച്ചയാളെ യഥാര്‍ത്ഥ കാരണമറിഞ്ഞപ്പോള്‍ പൊലീസുകാര്‍ 500 രൂപ കൊടുത്ത് വെറുതെ വിട്ടു. തൊടുപുഴയിലെ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ 5.30നായിരുന്നു സംഭവം നടന്നത്. രാവിലെ ക്ഷേത്രത്തില്‍ തൊഴാന്‍ എത്തിയയാള്‍ കാണിക്ക വഞ്ചിയില്‍ നിന്നും പണമെടുക്കുന്നത് കണ്ട നാട്ടുകാരാണ് പൊലീസില്‍ അറിയിച്ചത്.

ദിവസങ്ങള്‍ക്കുമുമ്പ് തൊടുപുഴയില്‍ സെക്യൂരിറ്റി ജോലിക്കെത്തിയതായിരുന്നു മോനിപ്പള്ളി സ്വദേശിയായ ഈ യുവാവ്. എന്നാല്‍ ഇതിനിടയില്‍ ഇയാള്‍ക്ക് ജോലി നഷ്ടമായി. ഒരു ചായ പോലും വാങ്ങിക്കുടിക്കാന്‍ പണമില്ലാത്തതിനാലാണ് താന്‍ ക്ഷേത്രത്തിലെ പണമെടുത്തതെന്ന് ഇയാള്‍ മൊഴി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സ്വദേശമായ മോനിപ്പള്ളിയില്‍ ഇയാളുടെ പേരില്‍ മറ്റ് കേസുകളൊന്നുമില്ലെന്ന് ബോധ്യമായതോടെ വഴിച്ചെലവിനും ഭക്ഷണം കഴിക്കാനുമായി 500 രൂപ നല്‍കി തൊടുപുഴ പൊലീസ് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button