KeralaLatest NewsNews

രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍

പാലക്കാട്: കേരളത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ രണ്ടു ദിവസംകൂടി ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ന്യൂനമര്‍ദത്തിന്റെ ഭാഗമായി ഭൂമിയില്‍ നിന്നു മൂന്നു കിലോ മീറ്റര്‍ മുകളില്‍ മണിക്കൂറില്‍ 25 കിലോ മീറ്റര്‍ വേഗത്തിലുള്ള കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ടുള്ള ഗതിയിലായതിനാല്‍ കനത്ത് മഴയ്ക്ക് സാധ്യതയുണ്ടെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല റഡാര്‍ ഗവേഷണ കേന്ദ്രം വ്യക്തമാക്കി.

aLSO rEAD : സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത : തിരമാലകള്‍ വളരെ ഉയത്തില്‍ ആഞ്ഞടിയ്ക്കും

അറബിക്കടലില്‍ നിന്നു കൂടുതല്‍ കാറ്റിനുള്ള സൂചനകളും ഇന്നലെ രാത്രിയോടെ ലഭിച്ചുവെന്നും അതുകൊണ്ട് തന്നെ കൂടുതല്‍ ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്നും അധികൃതര്‍ അറിയിച്ചു. സാധാരണ വ്യാപകമായി ലഭിക്കേണ്ട വേനല്‍മഴ ഇപ്പോള്‍ പ്രാദേശികമായാണു പെയ്യുന്നതെന്നും മലബാര്‍ ഭാഗത്താണു മഴ ഇപ്പോള്‍ അധികം ലഭിക്കുന്നതെന്നു റഡാര്‍ ഗവേഷണകേന്ദ്രം ശാസ്ത്രജ്ഞന്‍ ഡോ. എം.ജി. മനോജ് പറഞ്ഞു.

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു നീങ്ങിയാല്‍ മഴ വ്യാപകമാകുമെന്നാണു കണക്കുകൂട്ടല്‍. തെക്കന്‍ പ്രദേശത്ത് മണ്‍സൂണ്‍ കുറഞ്ഞാലും തെക്കു-പടിഞ്ഞാറന്‍ കാറ്റുവഴിയുളള മഴയില്‍ അതു പരിഹരിക്കപ്പെടും. ചൂടു കൂടുതല്‍ അനുഭവപ്പെട്ട പാലക്കാട് ജില്ലയില്‍ നാലു ദിവസത്തിനിടെ ശരാശരി 62 മില്ലിമീറ്റര്‍ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button