Latest NewsIndiaNews

കര,​ നാവിക,​ വ്യോമസേനകളെ സംയോജിപ്പിച്ച്‌ തീയേറ്റര്‍ കമാന്‍ഡ് വരുന്നു, കേന്ദ്രം നടപടി തുടങ്ങി

ന്യൂഡല്‍ഹി: കര,​ നാവിക,​ വ്യോമസേനകളെ സംയോജിപ്പിച്ച്‌ ഏക നേതൃത്വത്തിന് കീഴില്‍ തീയേറ്റര്‍ കമാന്‍ഡ് രൂപീകരിക്കുന്നതിനുള്ള നീക്കം കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ നിയമങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. മൂന്ന് സേനകളിലുള്ള ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനെ മറ്റ് രണ്ട് സേനാവിഭാഗങ്ങളുടെ മേല്‍ നേരിട്ടുള്ള അധികാരം വിനിയോഗിക്കുന്നതിനായി ചുമതലപ്പെടുത്തുന്നതിന് നിയമപരമായ ചട്ടങ്ങളും ഉത്തരവുകളും സര്‍ക്കാര്‍ പുനര്‍വിജ്ഞാപനം ചെയ്തിട്ടുണ്ട്.

ഇങ്ങനെ നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന് മൂന്ന് നക്ഷത്രമുള്ള ജനറലിന്റെ പദവി ആയിരിക്കും ലഭിക്കുക. മൂന്ന് സേനകളുടേയും മാനുഷികവും സാന്പത്തികപരവുമായ ആസ്തികളുടെ ചുമതല ഈ ഉദ്യോഗസ്ഥനായിരിക്കും. എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ മൂന്ന് സേനകളുടേയും നവീകരണത്തിന് തുടക്കം കുറിച്ചിരുന്നു. സേനാ നവീകരണത്തില്‍ ചൈനയുടെ പാതയാണ് ഇന്ത്യയും ഇപ്പോള്‍ പിന്തുടരുന്നത്. ചൈനയുടെ സേനയായ പീപ്പിള്‍സ് ലിബറേഷന്‍ അഞ്ച് ആര്‍മി (പി.എല്‍.എ)​യെ തീയേറ്റര്‍ കമാന്‍ഡായാണ് വിഭജിച്ചിരിക്കുന്നത്. പ്രതിരോധത്തിനും സുഗമമായ നിയന്ത്രണത്തിനും വേണ്ടിയാണിത്.

ഇന്ത്യയുമായി നിയന്ത്രണ രേഖ പങ്കിടുന്നിടത്ത് പടിഞ്ഞാറന്‍ കമാന്‍ഡന്റാണ് സുരക്ഷാചുമതല വഹിക്കുന്നത്. 2001 ഒക്ടോബറില്‍ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ തീയേറ്റര്‍ കമാന്‍ഡായ ആന്‍ഡമാന്‍ നിക്കോബാര്‍ കമാന്‍ഡി(എ.എന്‍.സി)​ല്‍ ഇത് നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്ന് സൈനിക വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഇത് പരാജയപ്പെടുകയായിരുന്നു. രാഷ്ട്രീയ – ഉദ്യോഗസ്ഥ വിഭാഗത്തിനുള്ള താല്‍പര്യക്കുറവും ഫണ്ടുകളുടെ അപര്യാപ്തത തുടങ്ങിയവയാണ് ഇത് പരാജയപ്പെടാന്‍ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button