Latest NewsKeralaNewsSports

തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി

കൊച്ചി : തിരുവനന്തപുരം കാത്തുകാത്തിരുന്നത് കൊച്ചി കൊണ്ടുപോയി. കൊച്ചിയില്‍ വീണ്ടും രാജ്യാന്തര ഏകദിന ക്രിക്കറ്റ് മത്സരം. ഇന്ത്യ – വെസ്റ്റ്‌ഇന്‍ഡീസ് ഏകദിനത്തിനാണ് കൊച്ചി സാക്ഷ്യം വഹിക്കുന്നത്. കെസിഎ – ജെസിഡിഎ ചര്‍ച്ചയിലാണ് ധാരണ. മത്സരത്തിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കുമെന്ന് ജെസിഡിഐ ചെയര്‍മാന്‍ അറിയിച്ചു.

കൊച്ചിയില്‍ നടക്കുന്ന ഒമ്പതാമത്തെ ഏകദിന മല്‍സരമാണ് ഇത്. ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ വമ്പന്‍മാര്‍ക്കെതിരെ വന്‍വിജയങ്ങള്‍ നേടിയിട്ടുള്ളതിനാല്‍ ടീം ഇന്ത്യയുടെ ഭാഗ്യവേദിയായാണ് കൊച്ചി വിലയിരുത്തപ്പെടുന്നത്.എന്നാല്‍ ഈ ഏകദിനം ബിസിസിഐയ്ക്ക് തിരുവനന്തപുരത്ത് വെച്ച് നടത്താനായിരുന്നു താത്പര്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button