Latest NewsNewsInternational

അസുഖം മാറാൻ കടി; കടി മസാജ് തെറാപ്പിക്ക് പ്രിയമേറുന്നു

അസുഖം മാറാൻ കടി. കടി മസാജിനു ഇപ്പോൾ പ്രിയമേറി വരുകയാണ്. ഈ കടി മസാജ് തെറാപ്പി സ്‌പെഷ്യലിസ്റ്റ് ഉള്ളത് അമേരിക്കയിലാണ്. ഡോ. ഡെറോത്തി സ്റ്റെയിന്‍ എന്നാണ് ഇവരുടെ പേര്. ഡോക്ടറുടെ കടി കിട്ടാന്‍ ദിവസവും ക്ലിനിക്കിലെത്തുന്നത് സെലിബ്രിറ്റികളായ നിരവധി പേരാണ്.

എല്ലാവരും ഒരു പോലെ സമ്മതിക്കുന്ന ഒരു കാര്യമാണ് ഇവരുടെ മസാജിംഗ് കഴിഞ്ഞാല്‍ ആരോഗ്യവും ഉന്മേഷവും ലഭിക്കുന്നു എന്നത്. തൊണ്ണൂറുകളിലാണ് ഡോട്ട് എന്നുകൂടി അറിയപ്പെടുന്ന ഡെറോത്തി ആദ്യമായി കടിമസാജ് ചെയ്തു തുടങ്ങിയത്. തോളുകള്‍, പുറംകൈകള്‍ എന്നിവിടങ്ങളിലാണ് കടി ഏല്‍പിക്കുന്നത്. ഏകദേശം 8000 രൂപയാണ് ഒരു മസാജിന് ഈടാക്കുന്നത്.

read also: സൗന്ദര്യത്തിന് ഏറ്റവും ഉത്തമം’സ്റ്റോണ്‍ തെറാപ്പി’

സ്ഥിരം ഇടപാടുകാർക്ക് നിരക്കില്‍ ചെറിയ ഇളവ് നൽകാറുണ്ട്. പ്രമുഖ സംഗീതജ്ഞനായ ഫ്രാങ്ക്സാപ്പയാണ് ഡെറോത്തിക്ക് ഡോട്ട് എന്ന പേരു നല്‍കിയത്. ഇടപാടുകാരുടെ എണ്ണം കൂടിയത് ഇതിനുശേഷമാണ്. ഇപ്പോള്‍ നിരവധി പേര്‍ കടി മസാജിംഗ് പഠിക്കാനും എത്തുന്നുണ്ട്. താന്‍ പരിശീലനം കൊടുത്ത ആയിരം പേരെ ഡോട്ട് ജോലിക്കെടുത്തിട്ടുണ്ട്. ഡോട്ട് ബോട്‌സ് എന്നാണ് ഇവര്‍ അറിയപ്പെടുന്നത്.

shortlink

Post Your Comments


Back to top button