ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും എഎപി കണ്‍വീനറുമായ അരവിന്ദ് കേജ്‌രിവാൾ അപകീർത്തിക്കേസുകൾ കുമിഞ്ഞുകൂടവെ സമാധാന നീക്കങ്ങൾക്ക് ശ്രമിക്കുകയാണ്. കേജ്‌രിവാൾ കോൺഗ്രസ് നേതാവ് കബിൽ സിബലിനോടും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയോടും മാപ്പുപറഞ്ഞു. നേരത്തേ, അകാലിദൾ മന്ത്രിയായിരുന്ന ബിക്രം മജിതിയയോടും കേജ്‍രിവാൾ മാപ്പു ചോദിച്ചിരുന്നു.
കേജ്‌രിവാൾ അതിനിടെയാണ് അടുത്ത മാപ്പ് അപേക്ഷയുമായി എത്തുന്നത്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് അയച്ച ക്ഷമാപണ കത്തിൽ വ്യക്തതയില്ലാത്ത ആരോപണങ്ങൾ ഉന്നയിച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നു പറയുന്നു.
Read Also: വാട്സാപ്പ് ഉപായഗിക്കുന്നവർ സൂക്ഷിക്കുക ; മുന്നറിയിപ്പുമായി സൈന്യം
ടെലികോം കമ്പനി വോഡഫോണിനു നികുതിയിളവു കൊടുക്കാന്‍ നിയമവിരുദ്ധമായി കപില്‍ സിബല്‍ ഇടപെട്ടെന്ന ആരോപണമാണ് 2013ല്‍ കേജ്രിവാള്‍ ഉന്നയിച്ചത്. ഇതിനെതിരെ സിബലിന്റെ മകന്‍ അമിത് സിബല്‍ കേജ്രിവാള്‍, ഷാസിയ ഇല്‍മി, പ്രശാന്ത് ഭൂഷന്‍ എന്നിവര്‍ക്കെതിരെ കേസ് നല്‍കിയിരുന്നു. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അമിത് സിബലിനോടു മാപ്പു പറഞ്ഞുള്ള കത്ത് അയച്ചിട്ടുണ്ട്. ക്ഷമാപണക്കത്ത് കോടതിയിലും ഫയല്‍ ചെയ്യും.
അതിനിടെ, കേജ്രിവാളിന്റെ മാപ്പുപറയല്‍ പരമ്പര ഇനിയും തുടരുമെന്നാണ് അറിയുന്നത്. ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോടും കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത്തിനോടും ബിജെപി എംപി രമേശ് ബിധുരിയോടും കേജ്രിവാള്‍ മാപ്പു ചോദിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
Post Your Comments