ദുബായ് ; മേയ് 17 മുതൽ യുഎഇയിൽ റംസാൻ വൃതം ആരംഭിക്കും. ഷാർജ സെന്റർ ഫോർ അസ്ട്രോണമി ആൻഡ് സ്പേസ് സയൻസസിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഇബ്രാഹിം അൽ ജർവാൻ ആണ് ഇക്കാര്യം അറിയിച്ചത്. റംസാൻ വൃതത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ആദ്യ ചന്ദ്രൻ മെയ് 15 ന് ചൊവ്വാഴ്ച വൈകിട്ട് 3.48ന് ആകാശത്തു പ്രകടമാകുമെങ്കിലും വൈകുന്നേരം സൂര്യാസ്തമയത്തിനു രണ്ടു മിനിറ്റ് മുമ്പ് ഇത് അപ്രത്യക്ഷമാകും. അതിനാൽ ഈ ദിവസം യുഎഇയിൽ സൂര്യാസ്തമയത്തിനു ശേഷം ചന്ദ്രനെ കാണുന്നത് അസാധ്യമാണ്. എന്നാൽ മെയ് 16 ന് ചന്ദ്രൻ സൂര്യാസ്തമയത്തിന് ശേഷം ദൃശ്യമാകും. ഇതിന്റെ അടിസ്ഥാനത്തിലും ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലുമാണ് മേയ് 17 റംസാൻ വൃതാരംഭത്തിന്റെ ആദ്യ ദിനമായി കണക്കാക്കിയത്. കൂടാതെ തുടക്കത്തിൽ വൃതാനുഷ്ഠാന സമയം 3.25 മണിക്കൂർ നീണ്ടുനിൽക്കും. പിന്നീടത് 13.42 മണിക്കൂറായും മാസാവസാനം 15 മണിക്കൂറായി ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു.
ALSO READ ;ലോകറെക്കോർഡ് സ്വന്തമാക്കി ദുബായിലെ സിഖ് ക്ഷേത്രം
Post Your Comments