KeralaLatest NewsNews

രണ്ടാം വാർഷികം ധൂർത്തടിക്കാൻ സർക്കാർ ചെലവിടുന്നത് കോടികൾ

തിരുവനന്തപുരം : സംസ്ഥാന സർക്കാറിന്റെ രണ്ടാം വാർഷികത്തിന് ധൂർത്തടിക്കാൻചെലവിടുന്നതു 16 കോടി രൂപ. മേയ് ഒന്നു മുതൽ 31 വരെയാണു വാർഷികാഘോഷം. സംസ്ഥാനത്തു പൂർ‌ത്തിയായിവരുന്ന എല്ലാ പദ്ധതികളുടെയും ഉദ്ഘാടനങ്ങൾ മേയിലേക്കു മാറ്റി.മേയ് 18നു കണ്ണൂരിലാണു സംസ്ഥാനതല വാർഷിക ഉദ്ഘാടനം. സമാപനം തിരുവനന്തപുരത്താണ്.

അയ്യായിരത്തോളം ഉദ്ഘാടനങ്ങളെങ്കിലും മേയിൽ നടക്കാനിടയുണ്ട്.സംസ്ഥാന, ജില്ലാ, മണ്ഡല തലങ്ങളിലായാണ് ഉദ്ഘാടനങ്ങൾ നടക്കുന്നത്.വാർഷികാഘോഷത്തിനായുള്ള ചെലവ് 16 കോടിയിൽ കവിയാതിരിക്കാൻ ഉദ്യോഗസ്ഥർ ജാഗ്രത കാട്ടണമെന്നു ഭരണാനുമതി നൽകിക്കൊണ്ടുള്ള ഉത്തരവിൽ വ്യക്തമാക്കി.

Read also:പ്ലംബിങ് ജോലിക്കിടെ വീട്ടമ്മയെ കടന്നു പിടിച്ചെന്ന കുറ്റത്തിന് സ്വദേശി തൊഴിലാളിക്ക് തടവും നാടുകടത്തലും

സംസ്ഥാനത്തെ 40 ലക്ഷം സ്കൂൾകുട്ടികൾക്ക് വാർഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തെഴുതാനും തീരുമാനിച്ചിട്ടുണ്ട്. മേയ് രണ്ടിനു കത്തിനൊപ്പം കുട്ടികൾക്കു വൃക്ഷത്തൈയും വിത്തുകളും നൽകും. അന്നുതന്നെ മുഴുവൻ വിദ്യാലയങ്ങളിലും പാഠപുസ്തകങ്ങളുടെ വിതരണം തുടങ്ങാനും എൽപി, യുപി ക്ലാസുകളിലെ കുട്ടികൾക്കു യൂണിഫോം നൽകാനും തീരുമാനിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button