
സീതാമര്‍ഹി: ബീഹാറിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് പത്ത് മരണം. രണ്ട് സ്ത്രീകളും കുട്ടികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മുസാഫര്‍പൂരിലേയ്ക്ക് പോവുകയായിരുന്നു ബസ് ബീഹാറിലെ ബനസ്പതി ഗ്രാമത്തിന് സമീപമാണ് അപകടത്തിൽപ്പെട്ടത്.
also read:ബസ് മറിഞ്ഞ് 13 പേര്‍ മരിച്ചു
ദേശീയ പാതയിൽ നിന്ന് ബസ് താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ബസിനുള്ളിൽ നിരവധി പേർ കുടുങ്ങി കിടന്നിരുന്നു. സംഭവം കണ്ട യാത്രക്കാരും നാട്ടുകാരും ഓടിയെത്തിയാണ് ഇവരെ പുറത്തെടുത്തത്. ആറ് പേര്‍ സംഭവ സ്ഥലത്തുവെച്ചും നാലുപേര്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടേയും മരിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
Post Your Comments