Latest NewsKeralaNews

ജോലി ഉറപ്പ് : പക്ഷേ സഹകരിക്കണം : ഇന്റര്‍വ്യൂവിന് വന്ന യുവതിയോട് വകുപ്പ് മേധാവി

മലപ്പുറം: തവനൂര്‍ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജില്‍ താല്‍ക്കാലിക നിയമനത്തിന് ഇന്‍ര്‍വ്യുവിനെത്തിയ ഉദ്യോഗാര്‍ത്ഥിയോട് വകുപ്പു മേധാവി അശ്ലീലമായി പെരുമാറിയതായി പരാതി. ജോലി ശരിയാക്കിത്തരാമെന്ന് ഉറപ്പു നല്‍കിയ വകുപ്പ് മേധാവി രാത്രിയിലടക്കം ഫോണില്‍ വിളിച്ച് അശ്ലീലമായി സംസാരിച്ചതായും യുവതിയുടെ പരാതി.

ജോലി ശരിയാക്കിത്തരാന്‍ കണ്ടറിയണമെന്നും വകുപ്പ് മേധാവി പറഞ്ഞതായി യുവതി പറയുന്നു. വിഷയം യുവതി വീട്ടുകാരോട് പറഞ്ഞതോടെ വീട്ടുകാര്‍ മേധാവിയുടെ വീട്ടിലെത്തി കൈകാര്യംചെയ്തു.

മലപ്പുറം ജില്ലയിലെ തവനൂരിലുള്ള കേളപ്പജി കാര്‍ഷിക എഞ്ചിനീയറിങ്ങ് കോളേജിലെ പ്രഫസറാണ് വിരുതന്‍.കോളേജിലെ പ്രിസിഷ്യന്‍ ഫാമിങ്ങ് ഡവലപ്പ്മെന്റ് സെന്ററിലേക്ക് താല്‍ക്കാലിക നിയമനത്തിന് വെള്ളിയാഴ്ച ഇന്റര്‍വ്യു നടന്നിരുന്നു. ഹാജരായ ഉദ്യോഗാര്‍ത്ഥികളില്‍ ഒരു യുവതിയുടെ ബയോഡാറ്റ എടുത്ത സ്‌കീം മേധാവി പിന്നെ ഫോണില്‍ വിളിയായി. വിളി രാത്രിയിലും തുടര്‍ന്നതോടെ യുവതി വീട്ടുകാരെ അറിയിച്ചു. അശ്ലീല ചുവയിലുള്ള പ്രഫസറുടെ സംസാരം യുവതിയെ വിഷമിപ്പിച്ചെന്നാണ് പറയുന്നത്. ഇക്കാര്യം യുവതി പറഞ്ഞതോടെ സഹോദരനടക്കം വീട്ടുകാര്‍ മേധാവിയുടെ തവനൂര്‍ മുമാങ്കരയിലെ വീട്ടിലെത്തി ശരിക്കും കൈകാര്യം ചെയ്തു.ഇയാളുടെ സ്വഭാവദൂഷ്യത്തിനെതിരെ വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളടക്കം പരാതിപ്പെട്ടിട്ടും നടപടികള്‍ ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കോളേജ് ജീവനക്കാരടക്കം പറയുന്നത്.

പുതിയ സംഭവം കൂടി ഉള്‍പ്പെടുത്തി വകുപ്പു മന്ത്രി അഗ്രിക്കള്‍ച്ചര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ക്ക് വീട്ടുകാര്‍ പരാതി അയച്ചു. അതേ സമയം പരാതി സംബന്ധിച്ച അന്വേഷണം നടക്കുന്നായും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button