KeralaLatest NewsNews

മുപ്പത് ശതമാനം വോട്ട് മാത്രം നേടി അധികാരത്തിൽ വന്ന കോമാളിക്കൂട്ടം ആണ് ബിജെപി- പ്രകാശ് രാജ്

തൃശൂര്‍: ബിജെപിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് സിനിമാ താരം പ്രകാശ് രാജ്. മുപ്പത് ശതമാനം വോട്ട് നേടി മാത്രം അധികാരത്തിൽ വന്ന ചില വിഡ്ഢികൾ ഇന്ത്യയുടെ ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നതെന്നും അത് ഒരിക്കലും നടക്കാൻ പോകുന്നില്ലെന്നും പ്രകാശ് രാജ് തൃശൂരിൽ പറഞ്ഞു.ജനാധിപത്യവേദി സംഘടിപ്പിച്ച ജനാധിപത്യസംഗമം തൃശ്ശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലില്ലാത്ത യുവത, ആശങ്കയിലായ കര്‍ഷകര്‍, പരാജയപ്പെട്ട സമ്പദ് വ്യവസ്ഥ- ഇതാണ് ബി.ജെ.പി. ഭരണത്തിന്റെ ബാക്കിപത്രം.

ഭീഷണികള്‍ വരുമ്പോള്‍ തനിക്ക് ശക്തി കൂടുകയാണ് ചെയ്യുന്നതെന്നും പ്രകാശ് രാജ് കൂട്ടിച്ചേര്‍ത്തു. നാല് കൊല്ലത്തെ ഭരണം കൊണ്ട് ജോലിയില്ലാത്ത യുവാക്കളെയും തകർന്ന സാമ്പത്തിക രംഗവും മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്ക് സൃഷ്ടിക്കാനായത്. വിമത ശബ്ദങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്നും പ്രകാശ് രാജ് പറഞ്ഞു. സിനിമയിലും സാഹിത്യത്തിലും വരെ ഫാസിസമുണ്ടെന്ന് നടന്‍ ജോയ്മാത്യു മുഖ്യപ്രഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. 99 ശതമാനം സാഹിത്യകാരന്മാരും ഫാസിസത്തിനെതിരേ ശക്തമായി രംഗത്തുവരില്ല. അവാര്‍ഡുകള്‍ക്കും ഇതിന്റെ പേരില്‍ ലഭിക്കുന്ന പണത്തിനും വേണ്ടി പല വിട്ടുവീഴ്ചകളും ഇവര്‍ നടത്തുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസുമായി കൂട്ടുകൂടില്ലെന്നു പറയുന്ന സി.പി.എമ്മിനുള്ള വ്യത്യാസം എന്താണെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച സാറാജോസഫ് ചോദിച്ചു. ചിലപ്പോള്‍ കോണ്‍ഗ്രസിനെക്കാള്‍ ഭീകരമാണ് സി.പി.എം. വയല്‍ക്കിളികളെ തീവെച്ചു. ജനങ്ങളെ വഞ്ചിക്കുകയാണ്. ഐക്യം രൂപപ്പെടുമ്പോള്‍ ഇതു തകര്‍ക്കാന്‍ ശ്രമിക്കുകയാണ് എന്നും സാറാജോസഫ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button