ന്യൂഡല്‍ഹി: കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യ കൈവരിച്ച സാമ്പത്തിക സ്ഥിരതയെ കുറിച്ച് നോബല്‍ പ്രൈസ് ജേതാവ് പോള്‍ ക്രൂഗമാന്‍ പറയുന്നതിങ്ങനെ.
കഴിഞ്ഞ 150 വര്‍ഷം കൊണ്ട് ബ്രിട്ടന്‍ നേടിയതിനു സമാനമായ സാമ്പത്തിക വളര്‍ച്ച 30 വര്‍ഷം കൊണ്ട് ഇന്ത്യക്ക് നേടാനായെന്ന് അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനും 2008ലെ നൊബേല്‍ സമ്മാന ജേതാവുമായ പോള്‍ ക്രുഗ്മാന്‍. അതേ സമയം സാമ്പത്തിക അസമത്വം മൂലം ഇന്ത്യയില്‍ ദാരിദ്ര്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക രംഗത്ത് ഇന്ത്യ ത്വരിതഗതിയിലുള്ള മുന്നേറ്റം കാഴ്ചവെക്കുന്നുണ്ട് എന്നാല്‍ രാജ്യത്ത് സാമ്പത്തിക അസമത്വം ഗുരുതര പ്രശ്‌നമായി തുടരുകയാണ്. ഡെന്മാര്‍ക്കിനെ പോലെ അഴിമതി രഹിത രാജ്യമാകാന്‍ അഴിമതി വാഴുന്ന ഇന്ത്യക്കാവില്ലെന്നും ക്രുഗ്മാന്‍ പറഞ്ഞു. ബിസിനസ് നടത്താന്‍ നല്ല സ്ഥലമാണ് ഇന്ത്യ. എന്നാലും ഉദ്യോഗസ്ഥ തലത്തിലുള്ള തടസ്സം ഇപ്പോഴുമുണ്ടെന്നും ക്രുഗ്മാന്‍ അഭിപ്രായപ്പെട്ടു.
ജപ്പാന് ഇനിയും കൂടുതല്‍ കാലം സൂപ്പര്‍ പവറാകാന്‍ സാധ്യമല്ല. കാരണം ജപ്പാനില്‍ തൊഴിലെടുക്കുന്ന പ്രായക്കാര്‍ കുറഞ്ഞു വരുന്നു. ചൈനയും അതേ അവസ്ഥയാണ് നേരിടുന്നത്. ഏഷ്യയെ ഇന്ത്യക്കാണ് നയിക്കാന്‍ സാധിക്കുക. എന്നാല്‍ രാജ്യത്തെ സേവനമേഖലമാത്രം വളര്‍ന്നാല്‍ പോരെന്നും നിര്‍മ്മാണ മേഖല കൂടി വികസിച്ചാല്‍ മാത്രമേ അത് സാധ്യമാകൂവെന്നും ക്രൂഗ്മാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments