Latest NewsIndiaNews

ഭാര്യയുടെ അവിഹിതം കണ്ടെത്തിയ യുവാവ് അസാധാരണ ആഗ്രഹം എഴുതിവെച്ച് ജീവനൊടുക്കി

ഹൈദരാബാദ്: ഭാര്യയുടെ അവിഹിത ബന്ധം കണ്ടെത്തുകയും ഇതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്യുകയും ചെയ്തു. തന്റെ അസാധാരണമായ ഒരു ആഗ്രഹം എഴുതിവെച്ച ശേഷമാണ് 24കാരനായ കെ ആചാരി ജീവനൊടുക്കിയത്. അവിഹിതബന്ധമുള്ള ആളുമായി ഭാര്യയുടെ വിവാഹം നടത്തണം എന്നായിരുന്നു യുവാവ് തന്റെ അവസാന ആഗ്രഹമായി എഴുതിയിരുന്നത്.

രണ്ട് വര്‍ഷം മുമ്പാണ് ആചാരിയും ഉഷ റാണിയും തമ്മിലുള്ള വിവാഹം നടന്നത്. പോയവര്‍ഷം ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞും ജനിച്ചു. തുടര്‍ന്ന് ജോലി ആവശ്യത്തിനായി ആചാരിയും കുടുബവും ശമീര്‍പേട്ടിലെ തുര്‍ക്കപ്പള്ളിയിലേക്ക് താമസം മാറി. ഒരു കമ്പനിയില്‍ ഇലക്ട്രീഷ്യനായി ആചാരിക്ക് ജോലിയും ലഭിച്ചു.

also read: വനിതാ മേജറും കമാന്‍ഡോയും തമ്മില്‍ അവിഹിത ബന്ധം : രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

എന്നാല്‍ കഴിഞ്ഞ ബുധനാഴ്ച താന്‍ ആത്മഹത്യ ചെയ്യുന്നതായും കാരണം അയല്‍വാസിയായ ശ്രീകാന്താണെന്നും കാണിച്ച് ആചാരി അച്ഛന് എസ്എംഎസ് അയച്ചു. തിരിച്ചു വിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. തുടര്‍ന്ന് അയല്‍വാസികളെ വിളിച്ചറിയിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

‘പ്രിയപ്പെട്ട അമ്മേ.. അച്ഛാ.. എന്നോട് ക്ഷമിക്കൂ.. ആര്‍ക്കും എന്നെ പോലൊരു മകനെ നല്‍കാതിരിക്കട്ടെ… ഞാനൊരു പരാജയമാണ്… എന്റെ അവസാന ആഗ്രഹം ഭാര്യ ഉഷയെ ശ്രീകാന്തിന് വിവാഹം ചെയ്തു നല്‍കുക എന്നതാണ്–ഇങ്ങനെ എഴുതിയ ആത്മഹത്യാ കുറിപ്പായിരുന്നു പൊലീസ് കണ്ടെത്തിയത്. അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൊലപാതകമടക്കമുള്ള മറ്റെന്തെങ്കിലും സാധ്യതയുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധച്ചു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button