Latest NewsNewsInternational

എം എസ് ഓഫീസ് ബോര്‍ഡില്‍ വരച്ച് പഠിപ്പിച്ച അധ്യാപകന് സ്വപ്‌ന സാഫല്യം

ഘാന: ഒരു കമ്പ്യൂട്ടര്‍ പോലുമില്ലാതെ എങ്ങനെ ഒരു അധ്യാപകന്‍ കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും? ഇത് എങ്ങനെ സാധിക്കുമെന്ന് കാണിച്ച് തന്ന അധ്യാപകനാണ് റിച്ചാര്‍ഡ് അപിയോ അക്കോട്ട. ബ്ലാക്ക് ബോര്‍ഡില്‍ വരച്ചാണ് റിച്ചാര്‍ഡ് തന്റെ വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോസോഫ്റ്റിന്റെ ഓരോ കാര്യങ്ങളും പറഞ്ഞ് കൊടുത്തിരുന്നത്.

ദക്ഷിണ ഘാനയിലെ ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂളിലെ അധ്യാപകനാണ് റിച്ചാര്‍ഡ് അപിയാ അക്കോട്ടോ. 2011ന് മുമ്പ് വരെ പേരിന് പോലും ഒരു കമ്പ്യൂട്ടറില്ലാത്ത വിദ്യാലയമായിരുന്നു ബെറ്റെനസെ എംഎ ജൂനിയര്‍ ഹൈസ്‌കൂള്‍. എന്നാല്‍ ആ വര്‍ഷമായപ്പോഴേക്കും വിദ്യാര്‍ത്ഥികള്‍ ദേശീയ പരീക്ഷ പാസ്സാകണമെങ്കില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി പഠിക്കണമെന്ന് നിര്‍ബന്ധിതരായി. കമ്പ്യൂട്ടര്‍ ഇല്ലാതെ എങ്ങനെ കുട്ടികളെ കമ്പ്യൂട്ടര്‍ പഠിപ്പിക്കും എന്ന് തലപുകഞ്ഞ്് ആലോചിച്ച് നിന്നപ്പോഴാണ് റിച്ചാര്‍ഡ് മുന്നോട്ട് വന്നത്.

എകുട്ടികള്‍ക്ക് പരീക്ഷയെഴുതാന്‍ ആവശ്യമായ വിവരങ്ങള്‍ ബ്ലാക്ക്ബോര്‍ഡില്‍ വരച്ചും വിവരിച്ചും അദ്ദേഹം പഠിപ്പിച്ചു. അധ്യാപകന്റെ ഐടി ക്ലാസുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടിയുള്ള അധ്യാപകന്റെ അര്‍പ്പണബോധം പുറംലോകം അറിയുന്നത്. ലോകത്തിന്റെ പല ഭാഗത്തുനിന്നും പ്രശംസകളുടെ പ്രവാഹമെത്തി. ഒപ്പം കമ്പ്യൂട്ടറുകളിലാത്ത സ്‌കൂളിനെ ഉന്നതിയിലെത്തിക്കാന്‍ സഹായഹസ്തങ്ങളും. ഘാന എന്‍ഐഐടിയില്‍ നിന്നും, യുകെയില്‍ നിന്നും ഒട്ടേറെ കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളുമാണ് ഘാനയിലെ ഈ വിദ്യാലയത്തെ തേടിയെത്തിയത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button