കൊച്ചി: വീട്ടമ്മയെ കൊലപ്പെടുത്തി കോണ്‍ക്രീറ്റ് വീപ്പയില്‍ നിറച്ച് കായലില്‍ തള്ളിയതിന് പിന്നില്‍ പെണ്‍വാണിഭ മാഫിയയുടെ ഇടപെടലുമുണ്ടെന്ന് പോലീസിന്റെ നിഗമനം. ശകുന്തളയെ കൊലപ്പെടുത്തിയത് എം ടി. സജിത്തെന്ന എസ്പിസിഎ ഇന്‍സ്പെക്ടറാണെന്നാണ് പോലീസ് കണ്ടെത്തിയത്. ഇയാള്‍ നേരത്തെ ആത്മഹത്യ ചെയ്തിരുന്നു. സജിത്തിന് കൊച്ചിയിലെ പെണ്‍വാണിഭ സംഘങ്ങളുമായി ബന്ധമുണ്ടെന്ന സൂചനകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ശകുന്തളയുടെ മകള്‍ അശ്വതിക്കും ഇവരുമായി ബന്ധമുണ്ടെന്നും സൂചനയുണ്ട്.
ഇതിനു പുറമെ സജിത്തുമായി അടുപ്പമുണ്ടായിരുന്ന ഇടുക്കി സ്വദേശിനിയായ 26കാരിയെ കാണാതായിട്ടുണ്ട്. സജിത്ത് ആത്മഹത്യ ശേഷമായിരുന്നു ഇവര്‍ വിദേശത്തേക്ക് കടന്നത്. വിവാഹ മോചിതയായ അശ്വതിക്കൊപ്പമാണ് സജിത്ത് കഴിഞ്ഞിരുന്നത്. ഇവിടേക്ക് എത്തിയ ശകുന്തള അവിഹിത ഇടപാടുകള്‍ തിരിച്ചറിഞ്ഞു. ഇതോടെയാണ് ഇവരെ വകവരുത്തിയതെന്നാണ് സൂചന. ഇതിന് പിന്നില്‍ പെണ്‍വാണിഭ സംഘങ്ങള്‍ക്ക് പങ്കുണ്ടെന്നാണ് സൂചന. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയ സംഘം മുന്തിയ ഹോട്ടലുകള്‍ കേന്ദ്രീകരിച്ചാണ് ഇടപാട് നടത്തുന്നത്. ഇവര്‍ക്ക് ആനക്കൊമ്പടക്കമുള്ള ഇടപാടുകളുമുണ്ട്.
ഇതിനെ നിയന്ത്രിച്ചിരുന്ന യുവതിയെക്കുറിച്ചതാണ് പോലീസ് ഇപ്പോൾ അന്വേഷിക്കുന്നത്. ഈ യുവതിയെ തേടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. സജിത്തുമായും ശകുന്തളയുടെ മകള്‍ അശ്വതിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഉന്നത ബന്ധങ്ങളുള്ള സ്ത്രീയ്ക്ക് ശകുന്തളയുടെ കൊലയെ കുറിച്ച് വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പൊലീസ് നിഗമനം. ഇവര്‍ ഗള്‍ഫിലേക്ക് കടന്നതായാണ് സൂചന. സജിത്തും അശ്വതിയും മക്കളുമൊത്ത് ഇവര്‍ വിനോദയാത്രകള്‍ നടത്തിയ ദൃശ്യങ്ങളും വീഡിയോയും പൊലീസിന്റെ പക്കലുണ്ട്. നാടുവിട്ട ശേഷം ഇവര്‍ സമൂഹമാധ്യമങ്ങളിലോ പതിവായി ഉപയോഗിച്ചിരുന്ന വാട്സപ്പിലോ പ്രത്യക്ഷപ്പെട്ടിട്ടില്ല. സജിത്തുമായി പല ദുരൂഹമായ ഇടപാടുകളിലും ഇവര്‍ക്ക് പങ്കുണ്ടായിരുന്നു.
ഇടുക്കികാരിയായ ഇവര്‍ക്ക് സിനിമാ സീരിയല്‍ മേഖലയിലും അടുത്ത ബന്ധമുണ്ട്. അതിനിടെ ശകുന്തളയുടെ മകള്‍ അശ്വതിയെ കോടതിയുടെ അനുമതി ലഭിച്ചാലുടന്‍ രണ്ട് ദിവസത്തിനുള്ളില്‍ നുണപരിശോധനയ്ക്ക് വിധേയമാക്കും. അശ്വതിയുടെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇതിന് കാരണമെന്ന് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന പി.പി. ഷംസ് പറഞ്ഞു. ശകുന്തളയുടെ മകള്‍ക്കു കൊലയില്‍ പങ്കുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഇത് തെളിയിക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ നിര്‍ണായകമായ വഴിത്തിരിവുണ്ടാകുമെന്നും പൊലീസ് കരുതുന്നു. ശകുന്തളയുടെ മകളുടെ മുന്‍കാല ജീവിതത്തെക്കുറിച്ച് പൊലീസ് പരിശോധിക്കുന്നുണ്ട്.
സജിത്തിന്റെ നിര്‍ദ്ദേശപ്രകാരം വീപ്പയിലാക്കിയ മൃതദേഹം കായലില്‍ തള്ളുന്നതിനും മറ്റും സഹായിച്ച അഞ്ചുപേര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്. ഇവരെ ചോദ്യം ചെയ്തതില്‍നിന്നു പൊലീസിന് കൊലപാതകം നടന്നത് എവിടെയാണെന്ന് സ്ഥിരീകരിക്കാനായിട്ടുണ്ട്. സെപ്റ്റംബര്‍ 20 ന് ശകുന്തള വാടകവീട്ടില്‍വച്ച് കൊലചെയ്പ്പയെട്ടു എന്നാണ് പൊലീസ് നിഗമനം. മൃതദേഹം പൂജാമുറിയില്‍ സൂക്ഷിച്ചശേഷം ഇവിടെവച്ചു തന്നെ വീപ്പയില്‍ കയറ്റി കോണ്‍ക്രീറ്റ് ഇട്ട് നിറച്ചുവെന്നുമാണ് കരുതുന്നത്. ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് വീപ്പ ഇവിടെ നിന്നു നീക്കം ചെയ്ത് കായലില്‍ തള്ളിയത്.
ഇതിനിടെ വീട് ഒഴിയുകയാണെന്ന് മകള്‍ വാടകക്കാരനെ അറിയിച്ചു. വീടിനു സമീപത്തുണ്ടായിരുന്ന മെറ്റലും കട്ടകളും ഉപയോഗിച്ചുണ്ടാക്കിയ കോണ്‍ക്രീറ്റ് ആണ് വീപ്പയില്‍ നിറച്ചത്. ഇതിന്റെ അവശിഷ്ടങ്ങള്‍ വീട് വൃത്തിയാക്കിയവേളയില്‍ സജിത്തും കൂട്ടരും ചേര്‍ന്ന് നീക്കം ചെയ്തു. കൊലക്ക് പിന്നിൽ ശകുന്തളയുടെ ബാങ്ക് ബാലൻസ് തട്ടിയെടുക്കാനും സജിത്തുമായുള്ള മകളുടെ ബന്ധം സജിത്തിന്റെ ഭാര്യയെ അറിയിക്കാതിരിക്കാനും ആണ് എന്നും പോലീസ് കരുതുന്നു.
Post Your Comments