എ.ഐ.സി.സി സമ്മേളനത്തില്‍ നരേന്ദ്രമോദി സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാക്കൾ. തിരഞ്ഞെടുപ്പ് കാലത്ത് നല്കിയ വാഗ്ദാനങ്ങളൊന്നും മോദി പാലിച്ചിട്ടില്ലെന്നും രണ്ടുകോടി തൊഴില്‍ നല്‍കുമെന്ന് പറഞ്ഞിട്ട് രണ്ടുലക്ഷം പോലും നല്‍കിയില്ലെന്നും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങ് വിമർശിക്കുകയുണ്ടായി. സമ്പദ്വ്യവസ്ഥയെ എന്‍.ഡി.എ സര്‍ക്കാര്‍ അലങ്കോലമാക്കി. അതിര്‍ത്തികള്‍ സുരക്ഷിതമല്ലാതായിരിക്കുകയാണ്. കശ്മീരിലെ സ്ഥിതി അനുദിനം വഷളാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: 5,000 വര്‍ഷം പഴക്കമുള്ള മമ്മിയില്‍ നിന്ന് കണ്ടെത്തിയത് അറിഞ്ഞാല്‍ ന്യൂ ജെന്‍ പിള്ളേര് ഞെട്ടും
അതേസമയം രാഹുൽ ഗാന്ധി ആദ്യമായി ഇന്ന് പാർട്ടിയുടെ സമ്പൂർണ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കും. എ.ഐ.സി.സി സമ്മേളനത്തില്‍ വെച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടെന്നും തീരുമാനമായിട്ടുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി തിരഞ്ഞെടുപ്പിന്റെ ചുമതല രാഹുല്‍ ഗാന്ധിക്കാണ് നൽകിയിരിക്കുന്നത്.
Post Your Comments