Latest NewsKeralaNewsIndia

ഇങ്ങനെ വസ്ത്രം ധരിക്കുന്ന കുട്ടികള്‍ക്ക് സ്വര്‍ഗം ലഭിക്കില്ല-വിവാദ പരാമര്‍ശവുമായി കോളേജ് അധ്യാപകന്‍

കോഴിക്കോട്: വിദ്യാർത്ഥിനികളെ കുറിച്ച് ലൈംഗിക ചുവയോടെ സംസാരിച്ച് അധ്യാപകൻ. കോഴിക്കോട് ഫാറൂഖ് കോളേജിന് ഇത് അത്ര നല്ല സമയമല്ല. വിദ്യാർത്ഥികളെ തല്ലി ചതച്ച സംഭവത്തിന്റെ തിര അടങ്ങുന്നതിന് മുൻപാണ് അടുത്ത വിവാദവും ഉയർന്നിരിക്കുന്നത്.

അധ്യാപകൻ ലൈംഗിക ചുവയോടെ വിദ്യാര്‍ത്ഥിനികളെക്കുറിച്ച് പൊതുവേദിയില്‍ സംസാരിക്കുന്നതിന്റെ ശബ്ദ ശകലങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. ‘മുസ്ലിം പെണ്‍കുട്ടികള്‍ മക്കനകൊണ്ട് മാറിടം മറക്കുന്നില്ല, വത്തക്ക കഷണം മുറിച്ചു വച്ചപോലെ മാറിടം കാണിക്കുന്നു, ലഗ്ഗിന്‍സ് ഇട്ടു ശരീരം പ്രദര്‍ശിപ്പിക്കുന്നു’വെന്നാണ് ഫറൂഖ് കോളേജ് അധ്യാപകനും ഫാമിലി കൗണ്‍സിലറുമായ ജവഹര്‍ നടത്തിയ പ്രസംഗത്തിലാണ് വിദ്യാര്‍ത്ഥിനികളെ അപമാനിക്കുന്ന പരാമര്‍ശങ്ങളുള്ളത്.

also read:അബുദാബിയില്‍ കൗമാരക്കാരനായ വിദ്യാര്‍ത്ഥിയോട് അദ്ധ്യാപികയുടെ ലൈംഗികചേഷ്ട

പെൺകുട്ടികൾ ലെഗ്ഗിൻസ് ദരിക്കുന്നതിനേയും അധ്യാപകൻ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. കഴിഞ്ഞ ദിവസം ഹോളി ആഘോഷിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തല്ലിയോടിച്ച സംഭവത്തിന് പിന്നാലെയാണ് അധ്യാപകന്റെ വിവാദ ഓഡിയോ ക്ലിപ്പും ഫറൂഖ് കോളേജില്‍ നിന്നും പുറത്തുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button