Latest NewsNewsInternational

വിഷം പെട്ടിയിലാക്കി അയച്ചു ;ചാരന് നേരെയുണ്ടായ വധശ്രമം ഇങ്ങനെ

വിഷരാസവസ്തു ഉപയോഗിച്ച് ബ്രിട്ടൻ അഭയം നൽകിയ മുൻ റഷ്യൻ ചാരൻ സെർഗെയ് സ്ക്രീപലിനെ അപായപ്പെടുത്താൻ ശ്രമം. ബ്രിട്ടനിലെ സോൾസ്ബ്രിയിൽ താമസിക്കുന്ന സ്ക്രീപലിനെ സന്ദർശിക്കാൻ കഴിഞ്ഞ മൂന്നിനു മോസ്കോയിൽനിന്നു പുറപ്പെട്ട മകൾ യുലിയയുടെ പെട്ടിയിൽ ‘നോവിചോക്’ എന്ന അതിമാരക രാസവിഷം വിദഗ്ധമായി ഒളിപ്പിച്ചെന്നാണു ബ്രിട്ടിഷ് പത്രം റിപ്പോർട്ട് ചെയ്തത്.

സൗന്ദര്യസംരക്ഷണ വസ്തുവിലോ വസ്ത്രത്തിലോ വിഷം പുരട്ടിയിരുന്നിരിക്കാമെന്നാണ് ഒരു വാദം. പിതാവിന്റെ സാന്നിധ്യത്തിൽ തുറക്കാനിടയുള്ള സമ്മാനപ്പൊതിയിൽ വിഷം ഒളിപ്പിച്ചിരിക്കാമെന്നാണു മറ്റൊരു വാദം. സോവിയറ്റ് കാലത്തു രാസായുധമായി സൈന്യം വികസിപ്പിച്ചെടുത്ത നോവിചോക് റഷ്യയുടെ ശേഖരത്തിൽനിന്നാണു സോൾസ്ബ്രിയിലെത്തിയതെന്നു ബ്രിട്ടൻ വാദിക്കുന്നു.

Read also:കടല്‍വെള്ളം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ചു പൈസ നിരക്കില്‍ കുടിവെള്ളം; പദ്ധതി ഉടനെന്ന് നിതിന്‍ ഗഡ്കരി

40,000 ടൺ രാസവസ്തുക്കൾ റഷ്യ നശിപ്പിച്ചതായി രാസായുധ ആക്രമണങ്ങൾക്കെതിരെയുള്ള സ്വതന്ത്ര രാജ്യാന്തര സംഘടനയായ ഒപിസിഡബ്ല്യു സ്ഥിരീകരിച്ചിരുന്നു. നോവിചോക്കിന്റെ രാസസമവാക്യം ബ്രിട്ടനും അറിയാമെന്ന വാദവുമുണ്ട്. എന്തായാലും, രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്യൻ മണ്ണിൽ ഇത്തരമൊരു രാസായുധപ്രയോഗം ഇതാദ്യമാണെന്നു വിദഗ്ധർ പറയുന്നു. ഷോപ്പിങ് സെന്ററിനു മുന്നിലെ ബെഞ്ചിൽ പ്രജ്ഞയറ്റ നിലയിൽ കണ്ടെത്തിയ സ്ക്രീപലിന്റെയും യുലിയയുടെയും നില അതീവഗുരുതരമായി തുടരുന്നു. സംഭവസ്ഥലത്ത് ആദ്യം എത്തിയ പൊലീസുകാരന്റെ നിലയിൽ പുരോഗതിയുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button