Latest NewsGulf

സൗദിയില്‍ രാത്രി നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കുന്നു

ജിദ്ദ: സൗദിയില്‍ നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കണം എന്ന് നിര്‍ദേശം. രാത്രി നമസ്‌കാരങ്ങള്‍ക്കിടയിലെ ഇടവേള വര്‍ദ്ധിപ്പിക്കണമെന്ന് ശൂറാം കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദേശം നല്‍കിയത്. ചൊവ്വാഴ്ച ചേരുന്ന കൗണ്‍സില്‍ ഈ നിര്‍ദേശം ചര്‍ച്ച ചെയ്യും. വിശ്വാസികളുടെ സൗകര്യം കണക്കിലെടുത്താണ് ഇങ്ങനെയൊരു നിര്‍ദേശം പരിഗണിക്കുന്നത്.

രാത്രി നിര്‍വഹിക്കുന്ന മഗ്‌രിബ്, ഇഷാ നിസ്‌കാരങ്ങള്‍ക്കിടയില്‍ നിലവില്‍ ഒന്നര മണിക്കൂറോളമാണ് ഇടവേളയുള്ളത്. പ്രധാന നഗരങ്ങളില്‍ ഇത് രണ്ടു മണിക്കൂറാക്കി വര്‍ദ്ധിപ്പിക്കണം എന്നാണ് ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ നിര്‍ദേശം. ഇരുപത്തിയഞ്ചോളം കൗണ്‍സില്‍ അംഗങ്ങള്‍ നിര്‍ദേശത്തില്‍ ഒപ്പു വെച്ചിട്ടുണ്ട്. നിലവില്‍ റമദാന്‍ മാസത്തില്‍ ഇങ്ങനെ രണ്ടു മണിക്കൂര്‍ ഇടവേള അനുവദിച്ചിട്ടുണ്ട്.

റമദാനിലെ ഇടവേള രണ്ടര മണിക്കൂര്‍ ആക്കി വര്‍ദ്ധിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഇതേക്കുറിച്ച് വിശദമായി പഠിച്ചതിനു ശേഷമേ തീരുമാനം എടുക്കുകയുള്ളൂവെന്നാണ് സൂചന. രണ്ടു നമസ്‌കാരങ്ങള്‍ക്കിടയില്‍ കൂടുതല്‍ സമയം ലഭിക്കുന്നത് വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യമാകുമെന്ന് നിര്‍ദേശം മുന്നോട്ടു വെച്ചവര്‍ പറയുന്നു.

shortlink

Post Your Comments


Back to top button