തിരുവനന്തപുരം: ആറു മണിക്കൂര്‍ കൊണ്ട് സുസ്ജമായ താത്കാലിക ആശുപത്രി നിര്‍മ്മിച്ച് റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീം. ശ്രദ്ധേയമായിരിക്കുകയാണ് തിരുവനന്തപുരത്ത് നടക്കുന്ന വ്യോമസേന പ്രദര്‍ശനത്തില്‍ റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീം മണിക്കൂറുകള്‍ക്കുള്ളില്‍ നിര്‍മ്മിച്ച സുസ്ജമായ താത്കാലിക ആശുപത്രി. വ്യോമസേനയുടെ റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീം നിര്‍മ്മിച്ചത് അത്യാഹിത വിഭാഗം , ഓപ്പേറഷന്‍ തിയേറ്റര്‍ , ഐസിയു എന്നിവ അടക്കമുള്ള ആശുപത്രിയാണ്. എല്ലാ ക്രമീകരണങ്ങളുമുള്ള വൈദ്യസംഘവും ഇതിനു പുറമെ ഉണ്ട്. ആറു മണിക്കൂര്‍ കൊണ്ടാണ് വ്യോമസേന ഇത് തയ്യാറാക്കിയത്.
read also: വരുന്നു ഇന്ത്യയുടെ ആദ്യ വനിതാ ഫൈറ്റര്‍ പൈലറ്റ് ടീം
ഈ പ്രദർശനത്തിൽ വിമാനത്തില്‍ വിദ്ഗദ ചികിത്സ വേണ്ടി വരുന്നവരെ കൊണ്ടു പോകാനുള്ള ക്രമീകരണങ്ങളും ഒരേ സമയം 21 പേരെ ചികിത്സയ്ക്ക് വേണ്ടി കൊണ്ടു പോകുന്നതിനുള്ള സംവിധാനവുമുള്ള വിമാനവും പരിചയപ്പെടുത്തുന്നുണ്ട്.
റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീം ദുരിത മുഖത്ത് വളരെ വേഗം എത്തി ചേരുന്നതിനും ചികിത്സ നല്‍കുന്നതിനും പരിശീലനം സിദ്ധിച്ച വ്യോമസേനയുടെ വിഭാഗമാണ്. റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീമിന്റെ പ്രധാന സവിശേഷത പ്രകൃതി ദുരിതമുണ്ടാകുന്ന സ്ഥലങ്ങളില്‍ താത്കാലിക ആശുപത്രി നിര്‍മ്മിച്ച് ആളുകളുടെ ജീവന്‍ രക്ഷിക്കുന്നതാണ്. ഇവരുടെ സേവനം ആവശ്യ ഘട്ടങ്ങളില്‍ യുദ്ധമുഖത്തും ലഭിക്കും. ഇതു പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനാണ് പ്രദര്‍ശനം നടത്തുന്നത്.
Post Your Comments