ചൈനയുടെ സ്വരമാണ് ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കളിൽ കാണുന്നത്
മുതിർന്ന മാധ്യമപ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു
കഴിഞ്ഞ കുറേനാളായി റാഫെൽ യുദ്ധവിമാന ഇടപാടിനെചൊല്ലി ഒരു പുകമറ സൃഷ്ട്ടിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നു. ഇന്ത്യയുടെ പ്രതിരോധ രംഗം സുശക്തമാവുമ്പോൾ, ആ രംഗത്ത് പുതിയ സംവിധാനങ്ങൾ ഉണ്ടാവുമ്പോൾ വിഷമത്തിലാവുന്നത് ഇന്ത്യ വിരുദ്ധ ശക്തികളാണ്. ഇന്ത്യയുടെ സൈന്യം സുശക്തമാവുന്നതിൽ ആശങ്ക ഉണ്ടാവേണ്ടതും ശത്രുക്കൾക്കാണ്. എന്നാൽ ഇന്ന് അതല്ല സ്ഥിതി. സ്വന്തം രാജ്യം ശക്തി പ്രാപിക്കുമ്പോൾ നമ്മുടെ പ്രതിപക്ഷ കക്ഷികൾ ആശങ്കാകുലരാവുന്നു. ചൈനയെപ്പോലെ പാക്കിസ്ഥാനെപ്പോലെ അവർ വിഷമിക്കുന്നു;കുപ്രചരണം നടത്താൻ തയ്യാറാവുന്നു. കുപ്രചാരണമേ കഴിയൂ എന്നതുകൊണ്ടാവണം അതിൽ ഒതുങ്ങുന്നത്. ഇത് ദേശസ്നേഹികൾ ഗൗരവത്തോടെ കാണേണ്ടുന്ന വിഷയമാണ് എന്നതിൽ സംശയമില്ല.
ഇതിപ്പോൾ സൂചിപ്പിക്കാൻ രണ്ട് കരണങ്ങളാണുള്ളത്. ഒന്ന്, ചൈന ടിബറ്റിൽ വലിയ ആയുധ സന്നാഹം നടത്തുന്നുവെന്നും എന്നിട്ടും ഇന്ത്യ അറിഞ്ഞതായി ഭാവിക്കുന്നില്ലെന്നും മറ്റുമുള്ള കോൺഗ്രസിന്റെ പ്രസ്താവന. ചൈനീസ് നേതാക്കളോട് പരമ രഹസ്യമായി ചർച്ച നടത്താൻ തയ്യാറായവർ തന്നെയാണ് ഇതിപ്പോൾ പറയുന്നത് എന്നത് പ്രശ്നത്തിന്റെ വിവിധ തലങ്ങൾ കാണാൻ പ്രേരിപ്പിക്കുന്നു. മറ്റൊന്ന്, അത്യന്താധുനികമായ യുദ്ധ വിമാനങ്ങൾ സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം. അതിലും ആശങ്ക കോൺഗ്രസിനാണ്, കമ്മ്യൂണിസ്റ്റുകൾക്കാണ്. അതിലെ രഹസ്യങ്ങൾ തേടി അലയുകയാണ് കോൺഗ്രസുകാരും അവരുടെ ദല്ലാളന്മാരും. എന്നാൽ രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ഇടപാടിൽ, രണ്ട് രാജ്യങ്ങളുടെയും ഭരണകൂടത്തിന്റെ തലവന്മാർ തമ്മിൽ ധാരണയിലെത്തിയ ഇടപാടിൽ, അഴിമതിയുണ്ടാവാനിടയില്ല എന്നത് തിരിച്ചറിയാൻ അവർക്കാവുന്നില്ല. തോട്ടത്തിലും പിടിച്ചതിലും അഴിമതി മാത്രം നടത്തിയവർക്ക് അങ്ങിനെയല്ല ചിന്തിക്കാൻ കഴിയൂ. തങ്ങളുടെ കാലത്ത് നടപ്പിലാക്കാൻ ശ്രമിച്ച ഇടപാടാണിത് എന്നത് കോൺഗ്രസുകാർക്ക് അറിയാം. അതുകൊണ്ടുതന്നെയാണ് ഇതിലെ രഹസ്യങ്ങൾ അവരെ അലട്ടുന്നത്. അതിലുപരി, നമ്മൾ വാങ്ങുന്ന യുദ്ധ വിമാനങ്ങളുടെ ഘടന, അതിലെ പ്രത്യേക സജ്ജീകരണങ്ങൾ, സംവിധാനങ്ങൾ എന്നിവയെല്ലാം എന്താണ് എന്നറിയാനുള്ള തിടുക്കവും….. അത് സാധാരണ ഇന്ത്യക്കാരന് ഉണ്ടാവേണ്ടതിലധികമാവുമ്പോൾ സംശയിക്കേണ്ടിവരില്ലേ…..ചൈനയുടെ ആകാംക്ഷയും ആശങ്കയും കോൺഗ്രസുകാർക്കെന്തിന്?.
കഴിഞ്ഞ 16- 17 വർഷമായി ഇന്ത്യ പുതിയ ആധുനിക യുദ്ധ വിമാനങ്ങൾ വാങ്ങുന്നത് ചർച്ചചെയ്യുന്നു. ഒട്ടേറെ നിർദ്ദേശങ്ങൾ വന്നു. അവസാനം നമ്മുടെ സുരക്ഷാ സേന കണ്ടെത്തിയത് ഫ്രാൻസിൽ നിർമ്മിക്കുന്ന റാഫേൽ വിമാനങ്ങളാണ്. യുപിഎ സർക്കാരിന്റെ കാലത്താണ് ആ ധാരണയുണ്ടായത്. പക്ഷെ അന്ന് അവർക്ക് കരാർ ഒപ്പുവെക്കാനായില്ല….. പല കാരണങ്ങൾ അതിനുണ്ടാവാം. പണത്തിന്റെ അഭാവവും അതിലൊന്നാണ്. നരേന്ദ്ര മോഡി സർക്കാർ അധികാരത്തിലേറിയ ശേഷമാണ് ഇക്കാര്യത്തിൽ പുനരാലോചന നടന്നത് . ഇന്ത്യൻ വ്യോമസേനയുടെ കയ്യിലുള്ള റഷ്യൻ നിർമിത സുഖോയ് വിമാനങ്ങൾ ഇന്നത്തെ മത്സരഭൂമികയിൽ കാര്യക്ഷമമല്ല എന്നതാണ് വിലയിരുത്തൽ. കഴിഞ്ഞ കുറേക്കാലമായി നാം ഉപയോഗിക്കുന്നത് റഷ്യൻ വിമാനമാണ്. അതിൽ അന്പത് ശതമാനത്തോളം കേടാണ്….. നിലവാരത്തിലല്ല.എങ്കിലും ഇന്ത്യ ഇന്നിപ്പോഴും ആശ്രയിക്കുന്നത് അതിനെത്തന്നെയാണ്. അതൊക്കെ കണക്കിലെടുത്താണ്, ദേശ സുരക്ഷക്ക് പ്രാധാന്യം കൊടുത്തുകൊണ്ടാണ്, റാഫേൽ വിമാനത്തെക്കുറിച്ച ഇന്ത്യ ചിന്തിച്ചത്. മോഡി സർക്കാർ ഒരു കാര്യം തീരുമാനിച്ചു…….. ആ ഇടപാട് രണ്ട് രാജ്യങ്ങൾ തമ്മിലാവണം. ഒരു കാരണവശാലും ഇടനിലക്കാർ പാടില്ല. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള ഇടപാട് പോലും രണ്ട് രാഷ്ട്രത്തലവന്മാർ തമ്മിലാവണം എന്നും നിശ്ചയിച്ചു. അങ്ങിനെ 2016 ലെ റിപ്പബ്ലിക്ക് ദിനത്തിൽ മുഖ്യാതിഥിയായെത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോളണ്ടെ- യുമായി നടന്ന ചർച്ചക്കിടയിലാണ് ധാരണയിലെത്തിയത്. അതായത് 2016 ജനുവരി 25 – 26 ദിവസങ്ങളിൽ. ഒരു രാജ്യത്തിന് ഒരു സർക്കാരിന്, ഇത്തരമൊരു കച്ചവടത്തിൽ എന്നല്ല ഒരു ഇടപാടിലും കൈക്കൂലി മറ്റൊരു രാജ്യത്തിനോ നേതാവിനോ കൊടുക്കാനാവില്ലല്ലോ. ഫ്രാൻസിന്റെ ഖജനാവിൽ നിന്ന് ഇന്ത്യയിലെ ആർക്കെങ്കിലും കൈക്കൂലി കൊടുക്കാനാവുമോ ……. ….. എനിക്കറിയില്ല; കോൺഗ്രസുകാർക്ക് അനുഭവവും പരിചയവും ഉണ്ടെങ്കിൽ വിശദീകരിക്കട്ടെ.
ഇനി വിമാന ഇടപാടിന്റെ കാര്യം. സെക്യൂരിറ്റി ദൃഷ്ടിയിലുള്ള രണ്ട് രാജ്യങ്ങൾ തമ്മിലുളള ധാരണയാണ് ഉണ്ടാക്കിയത്. അതിൽ ഒരു കാര്യം വ്യക്തം. എന്തെല്ലാമാണ് വിമാനത്തിന്റെ പ്രത്യേകത, എന്തെല്ലാം സവിശേഷതകൾ അതിനുണ്ട്, ഇന്ത്യയുടെ ഏറ്റവും പുതിയ പ്രതിരോധ ആവശ്യങ്ങൾ …………. അതിനൊപ്പം വ്യോമസേനയിലെ പൈലറ്റ് മാർക്ക് പരിശീലനം, വിമാനത്തിന്റെ റിപ്പയർ, സെർവീസിങ് തുടങ്ങിയവയിൽ ഇന്ത്യയുടെ വ്യവസ്ഥകൾ കണക്കിലെടുക്കണം. അതിനൊക്കെയൊപ്പം ഇന്ത്യ വാങ്ങുന്ന വിമാനത്തിൽ പകുതി ‘മേക്ക് ഇൻ ഇന്ത്യ ‘ പദ്ധതിയിൽ ഇന്ത്യയിൽ നിർമ്മിക്കണം. അതിന് ഒരു ഇന്ത്യൻ സ്ഥാപനവുമായി ഫ്രഞ്ച് അധികൃതർ കരാറുണ്ടാക്കണം. ഇതൊക്കെയും അംഗീകരിക്കപ്പെട്ടു.
അതായത് വിമാനത്തിന്റെ പ്രത്യേകതകൾ ഇനിയും മുഴുവൻ പുറം ലോകം അറിഞ്ഞിട്ടില്ല; എന്നാൽ ഒന്നുണ്ട്, ഇന്ത്യയുടെ ആധുനിക ആവശ്യങ്ങൾ മുഴുവൻ അംഗീകരിക്കപ്പെട്ടു; അതിനുതക്കതാണ് അവർ നൽകുന്ന വിമാനങ്ങൾ. നമ്മുടെ സുരക്ഷാ വിഭാഗം, വ്യോമസേനാ അധികൃതർ, വിദഗ്ദ്ധർ തുടങ്ങിയവർ ആണ് നിർദ്ദേശങ്ങൾ സമർപ്പിച്ചത്. നിലവിലുള്ള റാഫേൽ വിമാനമല്ല മറിച്ച് നവീകരിച്ച, ഇന്ത്യൻ ആവശ്യങ്ങൾക്കനുസരിച്ചുള്ളവയാണ് ലഭിക്കുക. അത് പുറത്തുവന്നിട്ടുണ്ട്.എന്നാൽ എന്തെല്ലാമാണ് അതിലെ പ്രത്യേകത എന്നത് ഇനിയും വെളിച്ചതായിട്ടില്ല. അതാണ് ഇന്ത്യയുടെ ശത്രുരാജ്യങ്ങളെ വിഷമിപ്പിച്ചത്. അവരുടെ ആശങ്കയാണ് അതിൽ കണ്ടത്. ഇന്ത്യൻ പ്രതിരോധം എത്രത്തോളം ശക്തമാവുന്നോ അതിൽ വിഷമിക്കുന്നത് ഇന്ത്യയുടെ ശത്രുക്കൾ ആണല്ലോ. പക്ഷെ ഇവിടെ ചൈനയേക്കാൾ, പാക്കിസ്ഥാനെക്കാൾ വിഷമിക്കുന്നത് നമ്മുടെ മുഖ്യ പ്രതിപക്ഷമാണ് എന്നതാണ് രസകരം. അതാണ് ഒരു സാധാരണ ഇന്ത്യക്കാരനെ വിഷമിപ്പിക്കുന്നത്, ചിന്തിപ്പിക്കുന്നത്.
ശരിയാണ്, ചൈന ഡോക് ലാമിൽ കടന്നപ്പോൾ, ഇന്ത്യൻ സേന പ്രതിരോധം ശക്തമാക്കിയപ്പോൾ, ശത്രുപക്ഷത്തെ അധികൃതരുമായി രഹസ്യ ചർച്ച നടത്താൻ തയ്യാറായത് ആരാണ് എന്നത് നാം കണ്ടതാണല്ലോ. ചൈനീസ് എംബസിയാണ് രാഹുൽ ഗാന്ധി നടത്തിയ രഹസ്യ നീക്കം ലോകത്തെ അറിയിച്ചത്. അത് തുറന്നുപറയാൻ കോൺഗ്രസോ അവരുടെ നേതാക്കളോ തയ്യാറായില്ല. അന്നുമുതൽ ഇതുവരെ എത്രയോ വേളകളിൽ കോൺഗ്രസിന്റെ സമീപനം സംശയാസ്പദമായിരുന്നു എന്നത് ഞാൻ വിശദീകരിക്കേണ്ടതില്ല. കാശ്മീരിൽ ഇന്ത്യൻ സേന പാക് ഭീകരർക്കും പാക് സൈനികർ നടത്തുന്ന അതിർത്തി കടന്നുള്ള അതിക്രമങ്ങൾക്കും നേരെ ശക്തമായി പ്രതികരിച്ചപ്പോൾ ഭയവിഹ്വലരായത് ഇതേ കോൺഗ്രസുകാരാണ്. പാക് സഹായത്തോടെ ഇന്ത്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവരെ സിബിഐ – എൻഫോഴ്സ്മെന്റ് ഡിപ്പാർട്മെൻറ് അധികൃതർ തുടങ്ങിയവർ പിടികൂടിയപ്പോൾ ഞെട്ടിയതും ഇതേ കൂട്ടരാണ്. പാക് അധീന കാശ്മീരിലൂടെ പാക്കിസ്ഥാനും ചൈനയും ചേർന്ന് സാമ്പത്തിക ഇടനാഴി നിർമ്മിക്കാൻ തുടങ്ങിയപ്പോൾ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ചിന്തിച്ചത് ഇതേ പ്രതിപക്ഷ സമൂഹമാണ്. ആ പാക് ചൈന പദ്ധതി മുന്നോട്ട് പോകില്ലെന്ന് ഇന്ത്യ തറപ്പിച്ചു പറഞ്ഞപ്പോൾ നരേന്ദ്ര മോദിക്കും ഇൻഡ്യക്കുമെതിരെയും ചൈനക്ക് വേണ്ടിയും തെരുവിലിറങ്ങിയത് അതെ രാഷ്ട്രീയ നേതാക്കളാണ്….. കൂടെ കുറെ കമ്മ്യൂണിസ്റ്റുകളും. ഇന്നിപ്പോൾ ഇന്ത്യ റാഫേൽ വിമാനം വാങ്ങുന്നതിന്റെ പേരിൽ ബേജാറിലാവുന്നതും അതെ കൂട്ടർ തന്നെ. അവരുടെ താല്പര്യം മാതൃ രാജ്യത്തിനുവേണ്ടിയുള്ളതല്ല മറിച്ച് ശത്രുരാജ്യത്തിന് വേണ്ടിയാണ് എന്ന് ആരെങ്കിലും സംശയിക്കാനിടയായാൽ കുറ്റപ്പെടുത്താനാവുമോ?.
റാഫേൽ യുദ്ധവിമാന ഇടപാട് സംബന്ധിച്ച ചർച്ചകൾ ആദ്യം നടന്നത് യുപിഎ സർക്കാരിന്റെ കാലഘട്ടത്തിലാണ് എന്നത് സൂചിപ്പിച്ചുവല്ലോ. അന്ന് ആ സർക്കാർ നടത്തിയ നീക്കങ്ങൾ, അവർ തീരുമാനിച്ചുറപ്പിച്ച വില, വിമാനത്തിന്റെ മറ്റ് പ്രത്യേകതകൾ, അത് നൽകുന്ന രീതി, എത്രയെണ്ണം എത്രനാൾക്കകം തുടങ്ങിയത് ……. ഇതെല്ലാം സർക്കാർ ഫയലിലുണ്ട്. അതൊക്കെ നരേന്ദ്ര മോഡി സർക്കാരിന് മുന്നിലുണ്ടായിരുന്നു. അതൊക്കെ കണക്കിലെടുത്തുകൊണ്ടുതന്നെയാണ് മോഡി സർക്കാർ തീരുമാനത്തിലേക്ക് നീങ്ങിയത്. സംശയമുണ്ടോ, അതിനേക്കാൾ രാജ്യത്തിന് പ്രയോജനകരം ആണ് പുതിയ ഇടപാട് എന്നതിൽ?. എനിക്ക് തോന്നുന്നു കോൺഗ്രസുകാരെ അറിയാവുന്നവർക്ക് അതിൽ ലവലേശം സംശയമുണ്ടാവാനിടയില്ല. എന്തിലും കയ്യിട്ട് വരുന്ന പ്രകൃതമുളള പാർട്ടിക്കാർക്ക് അത് മറ്റാരേക്കാളും നന്നായറിയാം. അതുതന്നെയാണ് കോൺഗ്രസുകാരെ വിഷമിപ്പിക്കുന്നത്. അന്നത്തെ പലകാര്യങ്ങളും മോഡി സർക്കാരിനറിയാം. അന്നത്തെക്കാൾ വിലകുറച്ചും സൗകര്യങ്ങൾ കൂട്ടിയും വിമാനങ്ങൾ നൽകാൻ ഫ്രാൻസ് തയ്യാറായത് എന്തുകൊണ്ടാണ് എന്നതും പ്രതിപക്ഷത്തെ അലട്ടുന്നു. അപ്പോൾ പിന്നെ മുൻകൂറായി കള്ളത്തരം പ്രചരിപ്പിക്കുക എന്നത് ഒരു കുതന്ത്രമാണ്. അതാണിപ്പോൾ കോൺഗ്രസുകാർ നടത്തുന്നത്.
ഇന്ത്യക്ക് ലഭിക്കുന്ന റാഫേലിൽ രണ്ട് പ്രത്യേകതകളുണ്ട് എന്നത് പുറത്തുവന്നിട്ടുണ്ട്. അതേസമയം എല്ലാ അറിയില്ലതാനും. പുറത്തുവന്നത് പ്രകാരം 150 കിലോമീറ്റർ റേഞ്ചിലുള്ള കൊള്ളിമീൻ മിസൈലുകൾ (meteor missiles) ഉപയോഗിക്കാനാവും എന്നതാണ്. അമേരിക്കയുടെ കൈവശമുള്ള ‘അംരാം’ ( Amraam) മിസൈലുകളെക്കാൾ മികച്ചതാണിത് എന്ന് ചൂണ്ടികാണിക്കപ്പെടുന്നു. അതാണ് ചൈനയുടെയും പാക്കിസ്ഥാന്റെയും ആശങ്ക. ( അതാണ് ഇന്ത്യൻ പ്രതിപക്ഷത്തെ അലോസരപ്പെടുത്തുന്നത് എന്ന് തോന്നിപ്പിക്കാതിരിക്കേണ്ടത് അവരുടെ തന്നെ ചുമതലയല്ലേ). കാണാവുന്ന ദൂരത്തിനപ്പുറത്തുള്ള വസ്തുക്കളെ ലക്ഷ്യമിടാൻ ഈ മിസൈലിലൂടെ കഴിയുമെന്നത് ഏത് ശത്രുരാജ്യത്തെയും അലട്ടുമല്ലോ. ഇന്ത്യ ആവശ്യപ്പെട്ട 14 പ്രത്യേക സംവിധാനങ്ങൾ ഈ വിമാനങ്ങളിൽ ഉൾപ്പെടുത്താനും ധാരണയായി. അതും ഇന്ത്യയുടെ ശത്രു രാജ്യങ്ങളെ വിഷമിപ്പിക്കുന്നു. അവയെന്താണ് എന്നത് പുറത്തുവരാത്തത് അവരിൽ കൂടുതൽ ആശങ്കയും സൃഷ്ടിക്കുന്നുണ്ട്. ഇവിടെ ഒരു കാര്യം കൂടി സൂചിപ്പിക്കട്ടെ. ബിജെപി എംപി സുബ്രമണ്യൻ സ്വാമിയേ കണ്ട് റാഫേൽ സംബന്ധിച്ച വിവരങ്ങൾ സംഘടിപ്പിക്കാൻ അഭ്യര്ത്ഥിച്ചതിൽ ഒരു പ്രമുഖ കോൺഗ്രസ് പക്ഷപാതിയായ മാധ്യമപ്രവർത്തകനുമുണ്ട്. എന്തൊരു താല്പര്യമാണ് ഇതിന് പിന്നിൽ?. ഇന്ത്യയുടെ സുരക്ഷാ കാര്യത്തിലുള്ള ആശങ്കയൊന്നുമല്ല അതെന്ന് വ്യക്തമാണല്ലോ.
ഇനി അതിലെ സാമ്പത്തിക ലാഭം. യുപിഎ സർക്കാരാണ് അതുസംബന്ധിച്ച ചർച്ചകൾ ആരംഭിച്ചത് എന്നത് സൂചിപ്പിച്ചിരുന്നുവല്ലോ. അക്കാലത്തേതിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ഇടപാടിൽ എന്ത് വ്യത്യാസമാണുള്ളത്. ഇവിടെ ഇന്ത്യ സർക്കാരിനുള്ള ഒരു പ്രധാന തടസം ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുപറയില്ലെന്ന് ഒരു ധാരണയുണ്ട് എന്നതാണ്. ഞാൻ അത് നേരത്തെ സൂചിപ്പിച്ചു. കാണുന്ന, കേൾക്കുന്ന വിവരങ്ങളിൽ നിന്ന് എനിക്ക് തോന്നിയത് രണ്ട് കാര്യങ്ങളാണ്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത്, ഇന്ത്യക്കായി നിർമ്മിച്ച് നൽകുന്ന യുദ്ധവിമാനങ്ങളുടെ പ്രത്യേകത പുറംലോകം തൽക്കാലം അറിയരുത് എന്ന താല്പര്യം. അത് ഇന്ത്യയുടെതന്നെ പ്രതിരോധ താല്പര്യമാവണം. നമ്മുടെ യുദ്ധവിമാനങ്ങൾ ഒരു ഭീഷണിയായി നിലനിൽക്കാൻ അത് സഹായിക്കും എന്ന് വിദഗ്ധർ ചിന്തിച്ചിരിക്കാം. രണ്ടു് , വിമാനത്തിന്റെ വില സംബന്ധിച്ച കൂടിയാലോചനകൾ അവസാനിച്ചപ്പോൾ മുൻപ് പറഞ്ഞതിലും നിർദ്ദേശിച്ചതിലും വളരെ കുറച്ചായിരുന്നു ഇന്ത്യയുമായുള്ള ധാരണ എന്നത് ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ലോകത്ത് അവർ വിറ്റഴിക്കുന്നതിലും കുറഞ്ഞ വിലക്ക് കൂടുതൽ മികച്ച വിമാനങ്ങൾ ഇന്ത്യക്ക് നൽകുന്നത് ഭാവിയിൽ തങ്ങൾക്ക് വിപണിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കും എന്ന ഫ്രാൻസിന്റെ ആശങ്കയാവണം ആ ധാരണക്ക് പിന്നിൽ. ഇപ്പോൾ പലരും ഉദ്ധരിച്ചത് ഖത്തറിന് വിമാനം നൽകിയത് സംബന്ധിച്ചാണല്ലോ. ഇവിടെ വിമാനത്തിന്റെ വില മാത്രമല്ല പ്രശ്നം എന്നതോർക്കേണ്ടതുണ്ട്. ഇന്ത്യ നിർദ്ദേശിച്ച പതിനാല് പ്രത്യേക സൗകര്യങ്ങൾ സംവിധാനങ്ങൾ അതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റൊന്ന് നമുക്കാവശ്യമുള്ളതിൽ മൂന്നിലൊന്ന് ഏത് സമയത്തും നല്കാൻ ഫ്രാൻസ് തയ്യാറാവും. അൻപത് ശതമാനം വിമാനങ്ങൾ ഇന്ത്യയിൽ തന്നെ നിർമ്മിക്കും. മൊത്തത്തിൽ നോക്കുമ്പോൾ ഇത് ഇന്ത്യയുടെ താല്പര്യങ്ങൾക്ക് അനുസൃതമാണ്, സാമ്പത്തികാടിസ്ഥാനത്തിൽ ലാഭകരവുമാണ്.
ഇവിടെ ഇന്ത്യൻ ഉദ്യോഗസ്ഥരെ ഉദ്ധരിക്കാൻ കഴിയുന്നില്ല; അവർ കാര്യങ്ങൾ പറയുന്നില്ല. പക്ഷെ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് ഫ്രഞ്ച് അധികൃതർ പറഞ്ഞത് പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതിങ്ങനെയാണ്…. ” sources said a major success of hard bargaining with Dassault Aviation, makers of Rafale, was favorable commercial terms for India. Payment terms for the 126 Rafales under the previous MMRCA (medium multi-role combat aircraft) project was based on a fixed escalation figure of 3.9%. The 36 Rafale fighters contracted by the Modi government are linked to a limit of 3.5%. This ensures an additional saving of around 200 million while it could add up to around 1 billion euros”. അതായത് നൂറ് കോടി യൂറോസ് ഇന്ത്യക്ക് ലാഭമുണ്ടാക്കി കൊടുക്കുന്നതായിരുന്നു ഈ യുദ്ധവിമാന ഇടപാട് . അതായത് 79279500000 രൂപ. ഒരു യൂറോ എന്നത് 79. 29 രൂപയാണ് എന്നതും ഓർമ്മിക്കുക. കോൺഗ്രസ് ഭരണകാലത്ത് ഉണ്ടായിരുന്നതിലും മികച്ച സേവനങ്ങൾ വ്യവസ്ഥകൾ എന്നിവ ഉറപ്പാക്കിയശേഷം ഇങ്ങനെ ഒരുകച്ചവടം നടക്കുമ്പോൾ പലരും നിരാശരാവും. അതു തന്നെയാവണം ഇതിനെ കോൺഗ്രസുകാർ അടക്കമുള്ളവർ എതിർക്കുന്നതിന് ഒരു കാരണം.
മറ്റൊന്ന്, ഫ്രഞ്ച അധികൃതർ നൽകിയ മറ്റൊരു വിശദീകരണമാണ്. അത് ഈ പദ്ധതിയുടെ പകുതി, അതായത് അൻപത് ശതമാനം വിമാനങ്ങൾ, ഇന്ത്യയിൽ നിർമ്മിക്കുമ്പോൾ ഉണ്ടാവുന്ന പ്രയോജനം സംബന്ധിച്ചാണ്. അവിടെയും ഞാൻ അവരുടെ വാക്കുകൾ ഉദ്ധരിക്കാം: ” This share of 50% would “contribute very positively to the development of the defence industry in India,” he said; these offsets are not only being implemented by Dassault alone but by associated French companies as well. This in turn meant that many Indian companies—large and small—would be benefitting from the pact and not just one company, the diplomat said”.കാര്യങ്ങൾ വ്യക്തമല്ലേ.
മറ്റൊന്ന് കൂടി ശ്രദ്ധിക്കുക. ‘ബിസിനസ് സ്റ്റാൻഡേർഡ് ‘ പത്രം ഇക്കഴിഞ്ഞ ഫെബ്രുവരി 8 ന് പ്രസിദ്ധീകരിച്ച വാർത്തയാണ്. അതിൽ ഈ യുദ്ധവിമാനങ്ങളുടെ വിലയെക്കുറിച്ച് വ്യക്തമായ വിവരമുണ്ട്. ഇതൊക്കെ പരസ്യമായി പറയാനാവില്ലെങ്കിലും കരാർ ഒപ്പിട്ട ദിവസം ‘ഓഫ് ദി റെക്കോർഡ് ‘ ആയി ഒരു മുതിർന്ന നേതാവ് പത്രലേഖകരോട് വിശദീകരിച്ച കാര്യങ്ങളാണ് അത്. ഫ്രാന്സുമായി കോൺഗ്രസ് സർക്കാരുണ്ടാക്കിയിട്ടുള്ള ധാരണപ്രകാരമാണ് എല്ലാ വിവരങ്ങളും പുറത്ത്പറയാൻ സർക്കാരിനാവാത്തത്. ആ വാർത്തയിലെ ഈ മൂന്ന് ഖണ്ഡികകൾ ഒന്ന് ശ്രദ്ധിക്കൂ.
Fortunately, authentic figures are available for the €7.8-billion contract, signed in 2015, for 36 Rafales. Soon after the contract was signed, a senior political leader in the National Democratic Alliance (NDA) held an off-the-record briefing in New Delhi for several journalists.
It was divulged that the contracted price averaged out to €91.7 million (Rs 686 crore) per Rafale. This included the purchase of 28 single-seat fighters, for €91.07 million (Rs 681 crore) each; and eight twin-seat fighters, each priced at €94 million (Rs 703 crore). That puts the cost of each of the 36 “bare bones” fighters at €91.7 million (Rs 686 crore) — totalling up to €3.3 billion.
Besides this, the IAF paid €1.7 billion for “India-specific enhancements”, €700 million for weaponry such as Meteor and SCALP missiles, €1.8 billion for spare parts and engines, and €350 million for “performance-based logistics”, to ensure that at least 75 per cent of the Rafale fleet remains operationally available. All this added up to another €4.5 billion, taking the cost of the contract up to €7.85 billion.
ഇനി വീണ്ടും ഇന്ത്യൻ രാഷ്ട്രീയക്കാരിലേക്ക്. അവർ എന്തിനാണ് ഇത്ര വിഷമത്തിലാവുന്നത്. അതിന് ചൈനയുടെ ആശങ്കയുമായി എന്തെങ്കിലും ബന്ധമുണ്ടോ…… കമ്മ്യൂണിസ്റ്റ് സഖാക്കൾ പറയുമ്പോൾ ആ സംശയം തോന്നാറുണ്ട്. അതിൽ അവർക്ക് വിഷമമില്ലതാനും. എന്നാൽ കോൺഗ്രസുകാർ ചൈനയുടെ ദൂതുമായി വരുമ്പോൾ പലരും ഇങ്ങനെയൊക്കെ അവരാവാമോ എന്ന് ചിന്തിക്കുന്നുണ്ട്. ഇന്ത്യയും ഫ്രാൻസും ഈ ഇടപാട് തീരുമാനിച്ചപ്പോൾ ഏറ്റവും ശക്തമായി പ്രതികരിച്ചത് ചൈനയാണ് എന്നത് മറന്നുകൂടാ. ഇന്ത്യ റാഫേൽ വിമാനങ്ങൾ വാങ്ങുന്നത് ഈ ഭൂപ്രദേശത്ത് അശാന്തി ഉണ്ടാക്കുമെന്നാണ് അവർ പറയുന്നത്. ചൈനീസ് ഡെയ്ലി ” പീപ്പിൾസ് ഡെയ്ലി’ ആ സംഭവത്തെ വിമർശിക്കാൻ എത്രയോ ബദ്ധപ്പെട്ടിട്ടുണ്ട്. ഗാന്ധിജിയെ വരെ അവർ ഉദ്ധരിച്ചു . 18 -)൦ നൂറ്റാണ്ടിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന പ്രശസ്ത സാഹിത്യകാരൻ റൊമെയ്ൻ റോളണ്ട് യുദ്ധത്തിനെതിരായിരുന്നു എന്ന് ചൈനീസ് സർക്കാർ പത്രം ഫ്രാൻസിനെ ഓർമ്മിപ്പിക്കുന്നു. അതുകഴിഞ്ഞ് ഗാന്ധിജിയെ ഉദ്ധരിച്ചുകൊണ്ടാണ് ഇന്ത്യ റാഫേൽ വാങ്ങിന്നതിനെ വിമർശിക്കുന്നത്. ലോകമെമ്പാടും കലാപവും യുദ്ധവും സൃഷ്ടിക്കുന്ന, ഇന്ത്യക്ക് നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ചൈനക്കാർക്ക് പെട്ടെന്നുണ്ടായ ഉണ്ടായ ബോധോദയം ഭയത്തിൽ നിന്നാണ് , ആശങ്കയിൽ നിന്നാണ് എന്നതിൽ സംശയമുണ്ടോ. നമ്മുടെ പ്രതിരോധ നിര ശക്തിപ്രാപിക്കുന്നതിനെ അവർ ഭയപ്പെടുന്നു. ആ ചൈനയുടെ താത്പര്യമല്ലേ ഇന്നിപ്പോൾ നമ്മുടെ ചില പ്രതിപക്ഷ കക്ഷി നേതാക്കൾ ഉയർത്തുന്നത്?. രാജ്യം സംശയത്തോടെ കാണുന്നത് അതുതന്നെയാണ്.
Post Your Comments