കോട്ടയം: ട്രെയിനില്‍ വെച്ച് പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് അപമര്യാദയായി പെരുമാറി എന്ന ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷയുടെ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇത് പിസി ജോര്‍ജ്ജ് എംഎല്‍എയുടെ മകന് ഷോണ്‍ ജോര്‍ജ് ആണെന്ന ആരോപണവും ഉയര്‍ന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി ജോസ് കെ മാണി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
നിഷയുടെ പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് ജോസ് കെ മാണി പറയുന്നത്. പുസ്തത്തിലെ സന്ദേശമാണ് പ്രധാനം. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. കൂടുതല്‍ വിവാദത്തിനില്ലെന്നും ജോസ് കെ മാണി പ്രതികരിച്ചു. ആരോപിതന്റെ പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
also read : രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചെന്ന പരാമർശം; നിഷയെ പരിഹസിച്ച് ഷോണിന്റെ ഭാര്യ പാർവതി രംഗത്ത്
ട്രെയിന്‍ യാത്രക്കിടെ കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകന് തന്നെ അപമാനിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി എംപിയുടെ ഭാര്യ നിഷാ ജോസ് തന്റെ പുസ്തകത്തിലൂടെയാണ് പുറത്തു വിട്ടത്.
അതേസമയം പുസ്തകത്തിലൂടെ നിഷ ജോസ് കെ മാണി അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെതിരെ പി.സി ജോര്‍ജിന്റെ മകനും കേരള യുവജനപക്ഷം സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഷോണ്‍ ജോര്‍ജ് പരാതി നല്കി. ഡി.ജി.പിക്കും കോട്ടയം എസ്.പിക്കുമാണ് ഷോണ്‍ പരാതി നല്‍കിയത്. പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുള്ള വ്യക്തി താനാണോ എന്ന് നിഷ പറയണം, അല്ലെങ്കില്‍ ഈ വ്യക്തി ആരെന്ന് വ്യക്തമാക്കണം, ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയിലും മറ്റും തന്നെ അപമാനിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണം എന്നീ ആവശ്യങ്ങളാണ് ഷോണ്‍ പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.
Post Your Comments