തിരുവനന്തപുരം•ഒ.ഡി.ഇ.പി.സി മുഖേന സൗദി ആരോഗ്യ മന്ത്രാലയത്തിലെ വിവിധ കാർഡിയാക് സ്‌പെഷ്യാലിറ്റി സെന്ററുകളിൽ നിയമനത്തിനായി ഉദ്യോഗാർത്ഥികളെ തെരെഞ്ഞെടുക്കുന്നതിനുള്ള ഇന്റർവ്യൂ മാർച്ച് 27 മുതൽ 29 വരെ ന്യൂഡൽഹിയിലും, മാർച്ച് 31 മുതൽ ഏപ്രിൽ രണ്ട് വരെ ബാംഗ്ലൂരും, ഏപ്രിൽ നാല് മുതൽ ആറ് വരെ കൊച്ചിയിലും നടത്തും.
തസ്തിക, വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തി പരിചയം, പ്രായം എന്നിവ ക്രമത്തിൽ :
കൺസൾട്ടന്റ്/സ്‌പെഷ്യലിസ്റ്റ് ഡോക്ടർമാർ (അഡൾട്ട് & പീഡിയാട്രിക് കാർഡിയോളജി, കാർഡിയാക് സർജറി, അനസ്‌തേഷ്യ, ഐ.സി.യു, റേഡിയോളജി, നെഫ്രോളജി വിഭാഗങ്ങൾ), വിദ്യാഭ്യാസ യോഗ്യത : എഫ്.ആർ.സി.എസ്/എം.ആർ.സി.പി/ഡി.എം/എം.സി,എച്ച്/എം.ഡി/എം.എസ്/ഡി.എൻ.ബി. പ്രവൃത്തി പരിചയം : പോസ്റ്റ് ഗ്രാഡ്വേഷന് ശേഷം രണ്ട് വർഷം. പ്രായപരിധി : സ്‌പെഷ്യലിസ്റ്റ് : 52 വയസ്സ്,
കൺസൾട്ടന്റ് : 55 വയസ്സ്. നോൺ ഫിസിഷ്യൻ സ്‌പെഷ്യലിസ്റ്റ് (കാത് ലാബ്, പെർഫ്യൂഷനിസ്റ്റ്, കാർഡിയാക് എക്കോ, കാർഡിയാക് ടെക്‌നോളജി, കാർഡിയാക് അനസ്‌തേഷ്യ, കാർഡിയാക് ന്യൂട്രീഷ്യനിസ്റ്റ്, റെസ്പിറേറ്ററി തെറാപ്പി) വിദ്യാഭ്യാസ യോഗ്യത് അതത് വിഷയത്തിൽ ബിരുദം. പ്രവൃത്തി പരിചയം : രണ്ട് വർഷം, പ്രായപരിധി : 40 വയസ്.
നഴ്‌സുമാർ (സ്ത്രീകൾ മാത്രം), വിദ്യാഭ്യാസ യോഗ്യത : ബി.എസ്.സി/എം.എസ്.സി നഴ്‌സിംഗ്, പ്രവൃത്തി പരിചയം : ഏതെങ്കിലും കാർഡിയാക് ഡിപ്പാർട്ട്‌മെന്റിൽ രണ്ട് വർഷത്തെ സേവനപരിചയം (ഇന്റേൺഷിപ്പും ട്രെയിനിംഗും കൂടാതെ), പ്രായപരിധി : 40 വയസ്.
ഉദ്യോഗാർത്ഥികൾ ഒ.ഡി.ഇ.പി.സി യുടെ വെബ്‌സൈറ്റായ www.odepc.kerala.gov.in ലെ നോട്ടിഫിക്കേഷൻ പ്രകാരം saudimoh.odepc@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ മാർച്ച് 22 ന് മുമ്പ് അപേക്ഷിക്കണം. ഫോൺ : 04712329441, 42, 43, 45.
Post Your Comments