തിരുവനന്തപുരം: ചികിത്സാ സഹായം കൈപ്പറ്റുന്നതിൽ ഇപ്പോഴത്തെ എം.ൽ.എമാരെ പോലെത്തന്നെ മുൻ എം.ൽ.എമാരും ഒട്ടും പിന്നിലല്ല. ഇന്‍സുലിന്‍ പമ്പ് വാങ്ങാന്‍ വൈക്കം വിശ്വന്‍ നാലുലക്ഷം രൂപ കൈപ്പറ്റിയപ്പോള്‍ സ്ലീപ്പിങ് മെഷീനിനായി പുനലൂര്‍ മധു എഴുതിയെടുത്തത് ഒരുലക്ഷത്തി നാലുരൂപ. അങ്ങനെ അടച്ച് ആക്ഷേപിക്കാനും കഴിയില്ല. കാരണം കഴിഞ്ഞ ഏഴ് വർഷമായി ചികിത്സാ സഹായത്തിന്റെ പേരിൽ ചില്ലി കാശ് കൈപ്പറ്റാത്തവരും പട്ടികയിൽ ഉണ്ട്.
ഗൗരിയമ്മ, പി.കെ.കെ. ബാവ, കെ.വി.കുഞ്ഞിരാമന്‍ തുടങ്ങിയവർ ചികിത്സാ സഹായം കൈപ്പറ്റിയിട്ടില്ല. കെ.കുഞ്ഞിരാമന്റ ശ്രവണസഹായിയുടെ വില ഒന്നേകാല്‍ ലക്ഷം. തെന്നല ബാലകൃഷ്ണപിള്ള 66000 രൂപയും പി.നാരായണന്‍ 56000 രൂപയും ഈയിനത്തില്‍ എഴുതിയെടുത്തത്.55000 രൂപയുടെ ശ്രവണസഹായി വാങ്ങിയ മുസ്തഫ 65000 രൂപ സ്ലീപ്പിങ് മെഷീനായും ഈടാക്കി.
also read:ലക്ഷങ്ങൾ ചികിത്സാ റീഫണ്ട് നടത്തിയവരിൽ പ്രതിപക്ഷ എംഎൽഎമാർ മുന്നിൽ
ഇതേ ഇനത്തിൽ ഒരുലക്ഷത്തി നാലായിരം രൂപ വാങ്ങിയ പുനലൂര്‍ മധുവാണ് മുന്നില്‍. രണ്ടുവര്‍ഷത്തിനിടെ സംസ്ഥാനത്തെ 20 എം.എല്‍.എമാരാണ് സര്‍ക്കാര്‍ ചെലവില്‍ കണ്ണട വാങ്ങിയത്. കെ ദാസന്‍ 65000രൂപയും പുരുഷന്‍ കടലുണ്ടി 52000 രൂപയും ഈയിനത്തില്‍ കൈപ്പറ്റി.
പട്ടിക കാണാം
ആനുകൂല്യം കൈപ്പറ്റാത്തവര്‍: കെ.ആര്‍ ഗൗരിയമ്മ, പി.കെ.കെ ബാവ, കെ.വി കുഞ്ഞിരാമന്‍, അബ്ദു സമദ് സമദാനി, എ.എ അസീസ്, രഘുചന്ദ്രബാല്‍, കെ.സി റോസക്കുട്ടി.
ശ്രവണസഹായി വാങ്ങിയവര്‍: കെ.കുഞ്ഞിരാമന്‍ 1,25000, തെന്നല ബാലകൃഷ്ണപിള്ള 66000, പി.നാരായണന്‍ 56,150, ടി.എച്ച് മുസ്തഫ 55000,
പി.വിശ്വംഭരന്‍ 24,990.
സ്ലീപിങ് മെഷീന്‍: ടി.എച്ച് മുസ്തഫ..65000, പുനലൂര്‍ മധു 1,04000. ഇന്‍സുലിന്‍ പമ്പ്: വൈക്കം വിശ്വന്‍ 400000, ഇ.ചന്ദ്രശേഖന്‍നായര്‍ 16,880,
കണ്ണട വാങ്ങിയ എം.എല്‍.എമാര്‍ : കെ ദാസന്‍ 65000, പുരുഷന്‍ കടലുണ്ടി 52000, ചിറ്റയം ഗോപകുമാര്‍ 48000, കോവൂര്‍ കുഞ്ഞുമോന്‍ 44000
Post Your Comments