KeralaLatest NewsNewsIndia

ഭൂമി ഇടപാട്; ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തം

കൊച്ചി: സിറോ മലബാർ സഭയുടെ ഭൂമി ഇടപാട് കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധം ശക്തം. എറണാകുളം അങ്കമാലി അതിരൂപതാ പാസ്റ്ററൽ കൗൺസിൽ യോഗം ചേരുന്നു. കൗൺസിലിൽ ആലഞ്ചേരി പദവിയൊഴിയണമെന്ന പ്രമേയം അവതരിപ്പിക്കാൻ സാധ്യത. ഭൂമി ഇടപാട് വിവാദത്തിന് ശേഷം ആദ്യമായാണ് കൗൺസിൽ യോഗം ചേരുന്നത്.

also read:ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ വിധി ഇങ്ങനെ

അതിരൂപതയിലെ ഭൂമി വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചേരുന്ന കൗണ്‍സില്‍ യോഗത്തിന് വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ വര്‍ഷം കാലാവധി അവസാനിച്ച പാസ്റ്ററല്‍ കൗണ്‍സിലിന് പകരം പുതിയ അംഗങ്ങളെ തെരഞ്ഞെടുത്തുവെങ്കിലും വിവാദത്തിന് അവസാനം വന്നിട്ട് പുതിയ അംഗങ്ങള്‍ ചുമതലയേറ്റാല്‍ മതിയെന്ന നിലപാടിലായിരുന്നു സഭാ നേതൃത്വം. കലൂര്‍ റിന്യുവല്‍ സെന്ററിലാണ് യോഗം ചേരുന്നത്.

അതിരുപതയിലെ 16 ഫൊറോനകളില്‍ നിന്നുള്ള വൈദികരും അത്മായരും അടക്കം 190 പേരാണ് കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നത്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയം കൗണ്‍സിലിന്റെ തുടക്കത്തില്‍ തന്നെ മുതിര്‍ന്ന വൈദികന്‍ ഫാ.പോള്‍ തേലക്കാട്ട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്ററല്‍ കൗണ്‍സിലിനു ശേഷം ചേരുന്ന വൈദിക സമിതിയിലും പ്രമേയം വന്നേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button