Latest NewsNewsIndia

ഡോക്ടറുടെ വേഷത്തിൽ രോഗിയോടൊപ്പം ആംബുലൻസിൽ കയറിയത് എ.സി മെക്കാനിക്ക്; ഒടുവിൽ സംഭവിച്ചതിങ്ങനെ

കൊല്‍ക്കത്ത: ഡോക്ടറെന്ന വ്യാജേന ആംബുലന്‍സില്‍ കൊണ്ടുപോയ കൗമാരക്കാരനെ നോക്കാന്‍ ഒപ്പം കയറിയത് എ.സി മെക്കാനിക്ക്. പശ്ചിമ ബംഗാളിലെ ബിര്‍ഭൂമിലാണ് സംഭവം. ഡോക്ടര്‍ വേഷം ധരിച്ചെത്തിയ ഇയാളുടെ ചികിത്സാപ്പിഴവ് കാരണം പതിനാറുകാരൻ മരിക്കുകയോ ചെയ്‌തു.

അര്‍ജിത് ദാസ് എന്നപതിനാറുകാരനാണ് മരിച്ചത്. കടുത്ത പനിയും നെഞ്ചുവേദനയും അനുഭവപ്പെട്ട കുട്ടിയെ ബര്‍ദ്വാനിലെ ഒരു നഴ്സിംഗ് ഹോമില്‍ നിന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് എ.സി മെക്കാനിക്ക് ഒപ്പം കയറിയത്. സംഭവവുമായി ബന്ധപ്പെട്ട് എ.സി മെക്കാനിക്കായ ഷെയ്ഖ് സറഫറജുദ്ദീ (25)നേയും ആംബുലന്‍സ് ഡ്രൈവര്‍ താര ബാബു ഷാ (26)യും പോലീസ് അറസ്റ്റു ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button