അബുദാബി•രക്തത്തിലെ കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍ ഉപയോഗിക്കുന്ന ‘ലിപോഡാര്‍’ എന്ന മരുന്നിന്റെ രജിസ്ട്രേഷന്‍ അബുദാബി ആരോഗ്യ മന്ത്രാലയം നിരോധിച്ചു.
യഥാര്‍ത്ഥ ഉത്പന്നത്തില്‍ പറഞ്ഞിരിക്കുന്ന മാനദന്ധങ്ങള്‍ പാലിക്കുന്നില്ലെന്ന് സെന്‍ട്രല്‍ ഡ്രഗ് രജിസ്ട്രേഷന്‍ കമ്മിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് തീരുമാനം.
ഈ ഉത്പന്നത്തിന് വേണ്ടി പുതിയ പഠനം നടത്താനും നിര്‍മ്മാതാക്കളായ ‘ദാര്‍ അല്‍ ദവ’യോട് മന്ത്രാലയം ആവശ്യപ്പെട്ടു. പഠനറിപ്പോർട്ട് സമർപ്പിക്കാത്തപക്ഷം ഉൽപ്പന്ന രജിസ്ട്രേഷൻ റദ്ദാക്കപ്പെടും.
അബുദാബി ആരോഗ്യ മന്ത്രാലയം എമിറേറ്റ് വിപണിയില്‍ നിന്നും ഉത്പന്നങ്ങൾ പിൻവലിക്കാൻ അഭ്യർത്ഥിച്ചു.
ഫാര്‍മസികളില്‍ നിന്ന് എല്ലാ ലിപോഡാര്‍ ഉത്പന്നങ്ങളും പിന്‍വലിക്കാന്‍ എജന്റുമാരോടും അഭ്യര്‍ഥിച്ചു.
ഉത്പന്നത്തിൽ നിന്ന് ഉണ്ടാകുന്ന പാർശ്വഫലങ്ങൾ റിപ്പോർട്ടുചെയ്യാൻ ഡോക്ടര്‍മാര്‍ക്ക് മന്ത്രാലയം നിർദ്ദേശം നൽകി.
Post Your Comments