Latest NewsNewsInternational

നടപ്പാലം തകര്‍ന്ന് വീണ് നിരവധി മരണം

ഫ്‌ളോറിഡ: നടപ്പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ നിരവധി പേര്‍ മരിച്ചതായി വിവരം. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഫ്‌ളോറിഡ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ പുതുതായി നിര്‍മിച്ച കൂറ്റന്‍ നടപ്പാലമാണ് തകര്‍ന്നത്. എട്ടിനും പത്തിനും ഇടയിലാണ് മരണസംഖ്യ എന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്.

also read: ഹോളി ആഘോഷത്തിനിടെ നടപ്പാലം തകര്‍ന്നുവീണു : നിരവധി പേര്‍ക്ക് പരിക്ക്

താഴെ പാര്‍ക്ക് ചെയ്തിരുന്ന വാഹവനങ്ങള്‍ക്ക് മുകളിലേക്കാണ് നടപ്പാലം തകര്‍ന്ന് വീണത്. നടപ്പാത തുറന്ന് കൊടുത്ത് ദിവസങ്ങള്‍ക്കുള്ളിലാണ് അപകടം സംഭവിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button