കൊച്ചി: സിറോ മലബാർ സഭയുടെ വിവാദമായ ഭൂമിയിടപാടിൽ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാനുള്ള സിംഗിൾ ബെഞ്ചിന്റെ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്‌തു. ഹൈക്കോടതി നിർദ്ദേശം പ്രകാരം പൊലീസ് നടത്തിയ കേസ് നടപടികൾക്കും സ്‌റ്റേ ബാധകമാണെന്ന് ബെഞ്ച് വ്യക്തമാക്കി. കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരിഗണിക്കും.
അന്വേഷണം നിഷ്‌പക്ഷമായിരിക്കണമെന്നും കോടതിയുടെ പരാമർശങ്ങൾ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥനെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ ഇതിനെതിരെ വൈദികർ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. കേസെടുക്കാനുള്ള വിശ്വസനീയമായ വിവരങ്ങൾ പരാതിയിൽ ഉണ്ടെന്നിരിക്കെ അതിന് വിസമ്മതിച്ച പൊലീസിന്റെ നടപടി സുപ്രീം കോടതി വിധിക്ക് എതിരാണ്.
കേസ് എടുക്കുന്നതിന് പര്യാപ്തമായ തെളിവുകൾ പരാതിക്കാരൻ ഹാജരാക്കിയെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആലഞ്ചേരി ഉൾപ്പെട്ട ഭൂമി തട്ടിപ്പിനെതിരെ പരാതി നൽകിയിട്ടും സെൻട്രൽ പൊലീസ് കേസെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി ഷൈൻ വർഗീസ് നൽകിയ ഹർജിയിലാണ് ജസ്‌റ്റിസ് കമാൻ പാഷ അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് കേസെടുക്കാൻഉത്തരവിട്ടത്. ഹർജിക്കാരന്റെ പരാതിയിൽ കേസെടുക്കാത്ത പൊലീസിനേയും കോടതി വിമർശിച്ചിരുന്നു.
Post Your Comments