Latest NewsNewsInternational

മരണം ഉറപ്പാക്കിയ പരീക്ഷണത്തിന് സ്വന്തം തലച്ചോര്‍ നല്‍കി കോടീശ്വരനായ കമ്പനി ഉടമ

മരണം ഉറപ്പാക്കിയ പരീക്ഷണത്തിന് സ്വന്തം തലച്ചോര്‍ നല്‍കി കോടീശ്വരനായ കമ്പനി ഉടമ. അമേരിക്കയിലെ സിലിക്കോണ്‍ വാലിയിലുള്ള നെറ്റ്കം എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് പുതിയ ആശയത്തിന് പിന്നിൽ. ഈ കമ്പനി ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ തലച്ചോറ് വേര്‍പെടുത്തിയെടുത്ത് കംപ്യൂട്ടറില്‍ സൂക്ഷിക്കുക എന്ന ആശയത്തിന് പിന്നാലെയാണ്.

ഈ പരീക്ഷണത്തിനു മുതിരുന്നവർ മരിക്കുമെന്ന കാര്യത്തിൽ ഒരു സംശയവും എല്ലാ. എന്നാലും ഇതിനകം നെറ്റ്കമില്‍ സ്വന്തം തലച്ചോറ് വിട്ടുകൊടുക്കാന്‍ തയ്യാറായി 25 പേർ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തലച്ചോറ് നല്‍കുന്നതിനുള്ള പ്രതിഫലം 10000 ഡോളറാണ്. എന്നാൽ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് ഈ പട്ടികയില്‍ കോടീശ്വരനായ ടെക്കി-ബിസിനസുകാരന്‍ സാം ആള്‍ട്ട്മാനും പേരുകൊടുത്തിട്ടുണ്ട്.

read also: ശാസ്‌ത്രത്തിന്റെ അബദ്ധം ;പരീക്ഷണശാലയിൽ നിന്ന് നഷ്ടപ്പെട്ട ജീവി ആവാസ വ്യവസ്ഥയെ തകർക്കുന്നു

32-കാരനായ സാം ആള്‍ട്ട്മാന്‍ നെറ്റ്കം പോലുള്ള സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നിക്ഷേപിച്ചിട്ടുള്ള വൈ കോംബിനേറ്റര്‍ എന്ന സ്ഥാപനത്തിന്റെ ഉടമയാണ്. ആള്‍ട്ട്മാന്‍ ഇപ്പോള്‍ തലച്ചോറ് എംബാം ചെയ്യാനും പിന്നീട് കംപ്യൂട്ടറിലേക്ക് പകര്‍ത്താനുമുള്ള പരീക്ഷണത്തിന് തയ്യാറെടുക്കുകയാണ്. പരീക്ഷണത്തിന് തയ്യാറായി വരുന്നയാളെ ഒരു യന്ത്രത്തിലേക്ക് കടത്തുകയും നെറ്റ്കമിന്റെ എംബാമിങ് രാസവസ്തുക്കള്‍ കുത്തിവെക്കുകയും ചെയ്യും.

കമ്പനി തുടക്കത്തിലേ പരീക്ഷണത്തിന് തയ്യാറാകുന്നയാള്‍ മരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു. കമ്പനിയുടെ മുന്നറിയിപ്പ് 100 ശതമാനം മരണകാരണമാകുമെന്നാണ്. നെറ്റ്കമിന്റെ സഹസ്ഥാപകനായ റോബര്‍ട്ട് മക്ഇന്റയര്‍ ഡോക്ടറുടെ സഹായത്തോടെ ജീവനൊടുക്കുന്നതിന് തുല്യമാണിതെന്നും പറഞ്ഞു. മാത്രമല്ല ഓര്‍മകളും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കുമായി സൂക്ഷിച്ചുവെക്കാനുള്ള ദൗത്യമാണിതെന്ന് കമ്പനിയുടെ വെബ്‌സൈറ്റില്‍ പറയുന്നു.

അമേരിക്കയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ ഡോക്ടറുടെ സഹായത്തോടെയുള്ള ആത്മഹത്യക്ക് മാത്രമാണ് അനുമതി. ഇത്തരത്തില്‍ ജീവനൊടുക്കാന്‍ അനുമതി ഉള്ളത് മരിക്കുമെന്നുറപ്പുള്ള രോഗം ബാധിച്ചവരും ആറുമാസത്തില്‍ക്കൂടുതല്‍ ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയവരുമായ രോഗികള്‍ക്കാണ്. അതുകൊണ്ടുതന്നെ സാധാരണ മനുഷ്യരെ നെറ്റ്കമിന്റെ പരീക്ഷണത്തിന് കിട്ടുക പ്രയാസമാണ്.

അതോടെയാണ് മരണകാരണമായ രോഗം ബാധിച്ചവരെ കണ്ടെത്താന്‍ കമ്പനി തീരുമാനിച്ചത്. ഒരാളുടെ തലച്ചോറ് കംപ്യൂട്ടറിലേക്ക് മാറ്റി സ്റ്റോര്‍ചെയ്യുമ്പോള്‍ അയാളുടെ ബുദ്ധിയും ചിന്തകളും ആശയങ്ങളും എക്കാലത്തേക്കും സൂക്ഷിക്കാനാവുമെന്ന് നെറ്റ്കം അവകാശപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button