KeralaLatest NewsNews

നടി ശ്രീവിദ്യയുടെ ഫ്ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു

ചെന്നൈ: അന്തരിച്ച നടി ശ്രീവിദ്യയുടെ ഫ്‌ലാറ്റ് ആദായനികുതി വകുപ്പ് ലേലത്തില്‍ വെച്ചു. ആദായനികുതി കുടിശ്ശികയായ 45 ലക്ഷം രൂപ ഈടാക്കുന്നതിനായാണ് ലേലം. ശ്രീവിദ്യയുടെ വസ്തുക്കളുടെ സൂക്ഷിപ്പുകാരനായ നടന്‍ ഗണേശ്കുമാറിന്റെ അനുവാദത്തോടെയാണ് ലേലമെന്ന് ആദായനികുതി വകുപ്പ് വ്യക്തമാക്കി.

അഭിഭാഷകനായ ഉമാശങ്കറാണ് ഈ ഫ്‌ലാറ്റില്‍ ഇപ്പോള്‍ വാടകയ്ക്ക് കഴിയുന്നത്. 2005 ല്‍ ശ്രീവിദ്യമരിക്കുന്നതിന് മുന്‍പേ വീട് വാടകക്ക് എടുത്തിരുന്നുവെന്നും ആദായനികുതി സംബന്ധിച്ച കേസുകളെല്ലാം ഗണേഷ് കുമാറിന് അറിയാമെന്നും ഉമാശങ്കര്‍ പറഞ്ഞു. ഇപ്പോള്‍ മാസവാടകയായ 13000 രൂപ ആദായനികുതിവകുപ്പിനാണ് ഇവര്‍ നല്‍കുന്നത്.

also read: ഈ അഭിനയ ചാരുത മറഞ്ഞിട്ട് പതിനൊന്നു വർഷങ്ങൾ

1996 മുതല്‍ മരണം വരെ ശ്രീവിദ്യ ആദായ നികുതി അടച്ചിട്ടില്ല. അതിനാലാണ് കുടിശിക 45 ലക്ഷത്തില്‍ എത്തിയത്. മാസം ലഭിക്കുന്ന 13,000 രൂപകൊണ്ട് കുടിശ്ശിക ഈടാക്കാനാകില്ല. അതിനാലാണ് ഫ്‌ലാറ്റ് ലേലത്തില്‍ വയ്ക്കുന്നതെന്ന് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. മാത്രമല്ല ഇക്കാര്യം ഗണേഷ് കുമാറിനെ അറിയിച്ചുവെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ഈ മാസം 26 നാണ് ലേലം നിശ്ചയിച്ചിട്ടുള്ളത്. 1 കോടി 14 ലക്ഷത്തി 10,000 രൂപയാണ് ഫ്‌ലാറ്റിന് വിലയിട്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button