കാഠ്മണ്ഡു: മനസ് മരവിപ്പിക്കുന്ന പല ആചാരങ്ങളും ഇന്ന് ലോകത്തെ പലഭാഗത്തും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഒരു ആചാരമാണ് നേപ്പാളിലെ ‘ദേവ് പോഖരി”. നേപ്പാളിലെ ഉള്‍ ഗ്രാമങ്ങളിലാണ് വര്‍ഷങ്ങളായി ഈ ആചാരം നിലനില്‍ക്കുന്നത്. ആട്ടിന്‍ കുട്ടിയെ കുളത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം യുവാക്കള്‍ കുളത്തിലേക്ക് ചാടുകയും ആടിനെ ക്രൂരമായി കൊലപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
കാഠ്മണ്ഡു താഴ്വരയിലുള്ള ഖോക്കാന്‍ എന്ന ഗ്രാമത്തിലാണ് ഈ ആഘോഷം നടക്കുന്നത്. ഗ്രാമത്തിലെ രുദ്രമയി ക്ഷേത്രക്കുളത്തിലാണ് ഈ ആചാരങ്ങള്‍ നടക്കുന്നത്. മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ് ആചാരത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങള്‍.
ആട്ടിന്‍കുട്ടിയെ ഗ്രാമമുഖ്യന്‍ കുളത്തിലേക്ക് വലിച്ചെറിയുന്നു. ഇതിന് പിന്നാലെ 9 യുവാക്കള്‍ കുളത്തിലേക്ക് ചാടുന്നു. നീന്തിരക്ഷപെടാന്‍ ശ്രമിക്കുന്ന ആടിനെ പിടിക്കാനായി ഇവര്‍ മത്സരിക്കുന്നു. ഒരാളുടെ കയ്യില്‍നിന്നു പിടിവിടുവിക്കാന്‍ മറ്റുള്ളവര്‍ ആടിനെ ശക്തിയായി വലിക്കുന്നു. ആടിനെ വെള്ളത്തില്‍ത്തന്നെ നിരവധി തവണ പൊക്കി മലര്‍ത്തിയടിക്കുന്നു. ഇത്തരത്തില്‍ ക്രൂരമായി ആടിനെ കൊലപ്പെടുത്തുന്നതാണ് ആചാരം.
ഒര് ആടിനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞ് അതിനെ കൊല്ലാന്‍ 45 മിനിറ്റ് വരെയാണ് പ്രായപരിധി. ഈ നിശ്ചിത സമയത്തിനുള്ളില്‍ ആട് കൊല്ലപ്പെട്ടില്ലെങ്കില്‍ എല്ലാവരും ചേര്‍ന്ന് വെള്ളത്തില്‍ വച്ച് തന്നെ കഴുത്തു ഞെരിച്ചു കൊല്ലും.
Post Your Comments