ടെക്‌സാസ്: നടുറോഡില്‍ ഹിജാബ് ധരിക്കാതിറങ്ങിയ യുവതിക്ക് നേരിടേണ്ടി വന്നത് ഞെട്ടിക്കുന്ന അനുഭവം. ഹിജാബ് ധരിക്കാതെ പുറത്തിറങ്ങിയ യുവതിയെ ഒരു യുവാവ് തടഞ്ഞ് നിര്‍ത്തുകയും തര്‍ക്കിക്കുകയുമായിരുന്നു. ശേഷം ഇയാള്‍ യുവതിയെ മര്‍ദിക്കുകയും ചെയ്തു. യുപവതി തന്നെ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്.
ഇറാനിലാണ് സംഭവം ഉണ്ടായത്. കാറില്‍ എത്തിയ യുവാവ് യുവതിക്ക് അടുത്ത് കാര്‍ നിര്‍ത്തുകയും ഹിജാബ് ധരിക്കണം അതാണ് നിയമം എന്ന് പറയുകയും ചെയ്തു. തുടരെ ഇത് പറയുകയും യുവതിയുടെ മറുപടിയില്‍ പ്രകോപിതനായി മര്‍ദിക്കുകയുമായിരുന്നു.
also read: ഹിജാബ് ധരിച്ചതിന് യുവതിയെ ബാങ്കില്‍നിന്ന് പുറത്താക്കി
പോലീസിനെ വിളിക്കും എന്ന് പറഞ്ഞപ്പോള്‍ ചിരിച്ച് അട്ടഹസിച്ച് കാറിന്റെ ഹോണ്‍ മുഴക്കുകയാണ് യുവാവ് ചെയ്തത്. നിങ്ങള്‍ ഹിജാബ് ധരിക്കാമെങ്കില്‍ താനും ധരിക്കാം എന്നാണ് യുവതി പറഞ്ഞത്. ഇത് തനിക്ക് ഇഷ്ടമല്ല. ഈ നിയമം അനുസരിക്കാനും എനിക്ക് താത്പര്യമില്ല. ഇതാണ് എന്റെ നിയമം.-യുവതി പറഞ്ഞു.
രണ്ടരമിനിറ്റ് തര്‍ക്കത്തിന് ശേഷമാണ് യുവതി ഫോണ്‍ക്യാമറ ഓണ്‍ ആക്കി വെച്ചിരിക്കുന്നത് യുവാവ് കണ്ടത്. ഇതോടെ കാറില്‍ നിന്നും ഇറങ്ങിയ യുവാവ് യുവതിയുടെ മുഖത്ത് അടിക്കുകയായിരുന്നു.
Post Your Comments