KeralaLatest NewsNewsGulf

വിസ വേണ്ടെന്ന പ്രഖ്യാപനം; ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്

കൊച്ചി: പുതിയ നിയമത്തെ തുടര്‍ന്ന് ഖത്തറിലേക്ക് മലയാളികളുടെ കുത്തൊഴുക്ക്. ഖത്തറിലേക്ക് വിസയില്ലാതെ 80 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് പ്രവേശിക്കാമെന്ന നിയമമാണ് മലയാളികള്‍ക്ക് വലിയ പ്രതീക്ഷ നല്‍കുന്നത്. വിനോദ സഞ്ചാരവികസനം ഉള്‍പ്പടെ മുന്നില്‍ കണ്ടാണ് ഖത്തര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള 47 രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഒരു മാസത്തോളം രാജ്യത്ത് തങ്ങാനുള്ള അനുമതി ഖത്തര്‍ നല്‍കുന്നത്. അതേസമയം പ്രത്യേകാനുമതിയോടെ ഇത് 30 ദിവസത്തേക്ക് കൂടി നീട്ടാവുന്നതാണ്.

Also Read : ജോലിക്കായി ഖത്തറിലേക്ക് പോകുന്നവർക്ക് പുതിയ നിബന്ധനയുമായി ആഭ്യന്തരമന്ത്രാലയം

വിസ വേണ്ടാത്തതിനാല്‍ യാത്രാചെലവ് കുറയും എന്നതാണ് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നത്. ഇതിന് പുറമെ തൊഴില്‍ സാധ്യതകള്‍ അന്വേഷിച്ചും നിരവധി പേര്‍ ഖത്തറിലെത്തുന്നുണ്ട്. രാജ്യത്തെത്തുന്നവര്‍ക്ക് മള്‍ട്ടി എന്‍ഡ്രി ഇളവാണ് ഖത്തര്‍ അനുവദിക്കുന്നത്. കുറഞ്ഞത് ആറ് മാസം കാലാവധിയുള്ള പാസ്പോര്‍ട്ട്, സ്ഥിരീകരിച്ച മടക്കടിക്കറ്റ് എന്നിവ സമര്‍പ്പിച്ചാല്‍ പരിശോധനയ്ക്ക് ശേഷം പ്രവേശനം അനുവദിക്കും. എന്നാല്‍ വിനോദ സഞേടാരത്തിന് ഖത്തര്‍ മുന്‍തൂക്കം നല്‍കുന്നതെങ്കിലും പുതിയ തൊഴില്‍ മേഖലകള്‍ ഉറപ്പാക്കാനാകും എന്ന് പ്രതീക്ഷയോടെയാണ് മലയാളികളില്‍ പലരും ഖത്തറിലേക്ക് പറക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button