സാധാരണയായി ചോക്ലേറ്റ് കഴിക്കുന്നത് ശരീര ഭാരം കൂട്ടുമെങ്കില്‍ ഡാര്‍ക്ക് ചോക്ലേറ്റ് നല്കുന്ന ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്.ശരീരഭാരം കുറക്കാനും ഹ്യദയാരോഗ്യം കൂട്ടാനും കൊളസ്ട്രോള്‍ നിയന്ത്രിക്കാനും ആഴ്ചയില്‍ രണ്ടോ മൂന്നോ പീസ് ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ സാധ്യമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാനസിക സംഘര്‍ഷം കുറക്കാനും പ്രമേഹം ചെറുക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് സഹായകമാകുന്നത എങ്ങനെ?
70% മോ അതിലധികമോ കൊക്കോ അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റാണ് ആരോഗ്യകരം. ഇതിലെ ഫ്ലവനോളുകള്‍ ആണ് ശരീരഭാരം കുറക്കാന്‍ സഹായിക്കുന്നത്. സസ്യപോഷകങ്ങളാണ് ഫ്ലവനോളുകള്‍,ഇവ ഡാര്‍ക്ക് ചോക്ളേറ്റില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. ഫ്ലവനോയിഡുകള്‍ വിശപ്പിനെ കുറക്കാന്‍ സഹായിക്കും. വാരിവലിച്ചു ഭക്ഷണം കഴിക്കുന്ന സ്വഭാവം കുറയുന്നതോടെ അമിത വണ്ണവും കുറയുന്നു.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മാനസിക സമ്മര്‍ദ്ദത്തെയും കുറക്കാം. സ്ട്രെസ് ഉളള ഒരാള്‍ക്ക് ശരീര ഭാരം കൂടാനാണ് സാധ്യത. കാരണം സ്ട്രെസുളള ആളുകളില്‍ നല്ലൊരുശതമാനവും സ്ട്രെസ് കൂടുമ്പോള്‍ അനാവശ്യമായി ഭക്ഷണം കഴിക്കുന്നവരാണ്. സ്ട്രെസ് കൂടുന്നതോടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവും ഗണ്യമായി കൂടുന്നു. ഇതാണ് ശരീരഭാരം കൂടാനുളള കാരണം.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതിലൂടെ ശരീരത്തിലെ സീറോടോണിനും ബ്രെയിനിലെ എന്ഡ്രോഫിനും കൂടുന്നു. ഇത് സ്ട്രെസിനെ കുറക്കുന്ന ഘടകങ്ങളാണ്. ഡാര്‍ക്ക് ചോക്ലേറ്റ് ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സിനെ കൂട്ടുന്നു . ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയുന്നത് ജീവിത ശൈലിരോഗങ്ങള്ക്ക് കാരണമാകും. ഇന്‍സുലിന്റെ ഉല്‍പ്പാദനം ശരീരത്തില്‍ തടയപ്പെടുന്ന അവസ്ഥയാണ് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ്. സ്ട്രെസ്, ജീവിതശൈലി രോഗങ്ങളുമായി ബന്ധപ്പെട്ടു കിടക്കുന്ന പ്രധാന ഘടകമാണ്. അതിനാല്‍ സ്ട്രെസും ഇന്സലി്ന് റെസിസ്റ്റന്‍സും നിയന്ത്രിക്കാന്‍ കഴിവുളള ഡാര്‍ക്ക് ചോക്ലേറ്റിന് ആരോഗ്യപരമായി പ്രാധാന്യം ഏറെയാണ്.
ശരീരത്തിലെ 3 ഹോര്‍മോണുകളാണ് ഇന്‍സുലിന്‍,ഗറേലിന്,ലെപ്റ്റിന്‍ എന്നിവ. ഇന്‍സുലിന്‍ ശരീരത്തിലെ പഞ്ചസാരയുടെ അളവിനെ കുറക്കുന്നു. ഗെറിലിന് വിശപ്പിനെ കൂട്ടുന്നു. ലെപ്റ്റിന്‍ വിശപ്പിന്റെ ആധിക്യം കുറക്കുന്നു. ഇന്‍സുലിന്‍ റെസിസ്റ്റന്റ് കുറയുന്നതോടെ എത്ര കഴിച്ചാലും വയറു നിറഞ്ഞതായി തോന്നില്ല. ഫലം വാരിവലിച്ചു കഴിക്കാന്‍ തോന്നുക എന്നതാണ്. പ്രമേഹ രോഗികള്‍ക്ക് വിശപ്പു കൂടാന്‍ കാരണം ഇതാണ്. ഇവിടെയാണ് ഡാര്‍ക്ക് ചോക്ലേറ്റിലെ പ്രാധാന്യം. ഗോറിലിനെ കുറക്കാനുളള കഴിവ് ഡാര്‍ക്ക് ചോക്ലേറ്റിനുണ്ട്. ഗെറിലിന് കുറയുന്നതോടെ വിശപ്പും കുറയും.
മനസിനെ ശാന്തമാക്കാനും അതുവഴി ജീവിതശൈലിരോഗങ്ങളെ കുറയ്ക്കാനും ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതിയാവും. ഇതിലെ പോളിഫിനോള്ഡ് ആരോഗ്യകരമായ മാനസിക അവസ്ഥയ്ക്ക് വളരെ നല്ലതാണ്. മനസിന് സന്തോഷം പ്രദാനം ചെയ്യാന്‍ ഇതിനാവും. 30 ദിവസം ഡാര്‍ക്ക് ചോക്ലേറ്റ് ക്രമത്തില്‍ എടുത്തവര്‍ക്ക് ശാന്തവും സമാധാന പൂര്‍ണ്ണവുമായ മാനസിക അവസ്ഥ ലഭിച്ചു എന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ബ്ലിസ് കെമിക്കല്‍ എന്നറിയപ്പെടുന്ന കൊഴുപ്പിന്റെ സാന്നിധ്യമാണ് ഡാര്‍ക്ക് ചോക്ലേറ്റിന് ഈ കഴിവു നല്‍കുന്നത്. ഉപയോഗപ്രദമായ ഈ കൊഴുപ്പ് ഡാര്‍ക്ക് ചോക്ലേറ്റിലെ രാസഘടകങ്ങളുടെ പ്രവര്‍ത്തന ഫലമായി വിഘടിപ്പിക്കപ്പെടുന്നതിലുടെ ഇത് ശരീരത്തിലെത്തി മാനസിക സന്തോഷം ഉയര്‍ത്തുന്നു.
ദീര്‍ഘകാലം നീണ്ടു നില്ക്കുന്ന വീക്കവും നീര്‍ക്കെട്ടും പ്രമേഹത്തിന്റെയും ഹ്യദ്രോഗങ്ങളുടെയും ക്യാന്‍സറിന്റെയും വരെ ലക്ഷണങ്ങളാവാം. അതുപോലെ തന്നെ ഇത് ഇന്‍സുലിന്‍ റെസിസ്റ്റന്സിന്റെയും സൂചനയാണ്. അമിത വിശപ്പും മെറ്റബോളിക്ക് പ്രശ്നങ്ങളും ഹോര്‍മോണുകളുടെ താളം തെറ്റലും ഇന്‍സുലിന്‍ റെസിസ്റ്റന്സിലൂടെ ഉണ്ടാകുന്നു. ഇൗ പ്രശ്നങ്ങളെ നിയന്ത്രിക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റിലെ ഫ്ലവനോളുകള്‍ക്ക് കഴിവുണ്ട്. ഇവയുടെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍, വീക്കം കാരണം സെല്ലുകള്‍ക്ക് ഉണ്ടാകുന്ന അപചയങ്ങളെ പരിഹരിക്കുന്നു. ഡാര്‍ക്ക് ചോക്ലേറ്റിന്റെ ഈ കഴിവുകളെപ്പറ്റി അമേരിക്കന്‍ ജേണല്‍ ഓഫ് ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍ സ്റ്റഡി ഒരു പഠനറിപ്പോര്‍ട്ടും തയ്യാറാക്കിയിട്ടുണ്ട്.
മിക്ക പച്ചിലകളിലും അടങ്ങിയിട്ടുളള ഗുണഘടകങ്ങള്‍ ഡാര്‍ക്ക് ചോക്ലേറ്റിലും ഉണ്ട്. ഇതിലെ ഗുണകരമായ സാച്യുറേറ്റഡ് കൊഴുപ്പ് കൊളസ്ട്രോളിനെ കുറക്കുന്നു. നീര്‍ക്കെട്ടിനൊപ്പം ഉണ്ടാകാറുളള ശരീര വേദന അകറ്റാനായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ മതി. വേദനകുറയുന്നതോടെ വ്യായാമം ചെയ്യാനും സാധിക്കുന്നു. ഒരു ഔണ്‍സ് ഡാര്‍ക്ക് ചോക്ലേറ്റ് ഒരു ഗ്ലാസ് വൈനും ചേര്‍ത്ത് രാത്രി കഴിച്ചാല്‍ ശരീരവേദന മാറാന്‍ നല്ലതാണ്.
Post Your Comments